മോചനമില്ലാത്ത ദുരിതവുമായി ഇരകളായ അമ്മമാര്‍; ട്വന്റിഫോര്‍ പരമ്പര ‘ആരുമില്ലാത്തവര്‍’

എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു? വര്‍ഷങ്ങളായി തുടരുന്ന അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കഥകളാണ് ഇരകളെന്ന് തന്നെ വിളിക്കാവുന്ന ഓരോ അമ്മ ജീവിതങ്ങള്‍ക്കും പറയാനുള്ളത്. ട്വന്റിഫോര്‍ വാര്‍ത്താ പരമ്പര ആരുമില്ലാത്തവര്‍…( endosulfan victims special story)
എന്‍ഡോസള്‍ഫാന്‍ ദുരന്ത മുഖത്ത് കണ്ട ഏറ്റവും വലിയ ഇരകള്‍ അമ്മമാരായിരുന്നു. ചോരക്കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത ആദ്യനിമിഷം മുതല്‍ ഇന്നും ആ മക്കള്‍ അമ്മമാരുടെ നെഞ്ചിലാണ്. സഹതാപമല്ല, സഹായമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് ഇവര്‍ പറയുന്നു. ജീവിതാവസാനം വരെ ഇരകളായവര്‍ക്ക് ഇനിയെന്താണ് ജീവിതത്തിലെ പ്രതീക്ഷ. ഇരകളായി മാിയ അമ്മമാരെ ചേര്‍ത്തുനിര്‍ത്താന്‍ കഴിയാതെ വരുമ്പോഴാണ് മക്കളെ കൊലപ്പെടുത്തി സ്വയം ആത്മഹത്യ ചെയ്യുന്നത്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പ്രഖ്യാപിച്ച സര്‍ക്കാര്‍ പാക്കേജുകള്‍ ഒന്നും തന്നെ ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഇരുട്ടുമുറികളിലെ വര്‍ഷങ്ങളായുള്ള ഒളിവുജീവിതം. പ്രായമായെങ്കിലും തനിയെ എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാതെ അമ്മമാരുടെ നെഞ്ചിലെ ചൂടുംപറ്റി ജീവിക്കുന്ന ഈ കുഞ്ഞുങ്ങള്‍, തിരിച്ചറിയുന്നില്ല തങ്ങളുടെ ജീവിതത്തിലെ ഇരുട്ട്. അത്രമാത്രം ഇരുളില്‍ ഉറച്ചുപോയിരിക്കുന്ന ഈ ജീവിതങ്ങള്‍.
Read Also: 31 വയസാണ് പ്രായം…! ജീവിതം കൈക്കുഞ്ഞിനെ പോലെ, വിഷമഴ നനഞ്ഞവരുടെ ജീവിതം വിഷമകരം
പകലും രാത്രിയും അറിയാത്ത ദിനങ്ങള്‍. തിരിച്ചറിവെത്താത്ത കുഞ്ഞുമക്കളെ തനിച്ചാക്കി നിത്യവൃത്തിക്ക് വഴി കണ്ടെത്താന്‍ ജോലി ചെയ്യാന്‍ പോലും കഴിയാത്ത അച്ഛനമ്മമാര്‍. ജീവിതം മടുത്ത് മക്കളെ ഇല്ലാതാക്കി ആത്മഹത്യ ചെയ്യുന്ന അമ്മമാരുടെ എണ്ണം ദിനംപ്രതി എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ കൂടുന്നു.
Story Highlights: endosulfan victims special story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here