‘പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ’; അഞ്ചാം ടി20 ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. പരമ്പരയിൽ ഇരുടീമും 2-2 എന്ന നിലയിലാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ അവസാന ടി20 ക്ക് ഇറങ്ങുമ്പോൾ പരമ്പര വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീം ആഗ്രഹിക്കുന്നില്ല. ബംഗളൂരുവിൽ രാത്രി ഏഴിനാണ് മത്സരം.(india vs sa fifth t20)
ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയ ശേഷം, പിന്നീടുള്ള രണ്ട് കളികളിലും ശക്തമായി തിരിച്ചടിച്ചാണ് ആതിഥേയരായ ഇന്ത്യയുടെ വരവ്. ഇന്നത്തെ മത്സരത്തിൽ ടോസ് നിർണായകമാണ്. ടോസ് നേടുന്നവർ ആദ്യം ബൗൾചെയ്യാനാകും തീരുമാനിക്കുക.മധ്യനിരയിൽ ശ്രേയസ് അയ്യരും ഋഷഭ് പന്തും വേണ്ട രീതിയിലുള്ള പ്രകടനം കാഴ്‌ചവയ്ക്കാത്തത് ഒഴിച്ചാൽ ഇന്ത്യൻ ടീം പൂർണസജ്ജമാണ്.
വിക്കറ്റ് വീഴ്ത്തുന്നതിൽ ബൗളർമാർ മത്സരിക്കുന്നതും ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് എന്നിവരുടെ ഫോമും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മികവ് തുടരനാവാത്തതും സീനിയർ താരങ്ങളുടെ പരുക്കുമാണ് ദക്ഷിണാഫ്രിക്കയുടെ തലവേദന. ക്യാപ്റ്റൻ ബാവുമയാണ് പരുക്കേറ്റവരുടെ പട്ടികയിലെ അവസാന പേരുകാരൻ. എന്നാലും മാച്ച് വിന്നർമാരുടെ നിരയുമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയെ കരുതിയിരിക്കണം.
Story Highlights: india vs sa fifth t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here