ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം നിർബന്ധമാക്കണം: ലളിത് മോദി

ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം നിർബന്ധമാക്കണമെന്ന് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. എല്ലാ ഫ്രാഞ്ചൈസികൾക്കും വനിതാ ടീം ഉണ്ടായാൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ശക്തി വർധിക്കും. അത് ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ ഉയരത്തിലെത്തിക്കുമെന്നും മുൻ ചെയർമാൻ പറഞ്ഞു. (ipl womens team lalit modi)
“ഇക്കൊല്ലത്തെ വനിതാ ടി-20 മത്സരങ്ങൾ ഞാൻ കണ്ടില്ല. ഐപിഎൽ ഫ്രാഞ്ചൈസികൾക്കെല്ലാം വനിതാ ടീം നിർബന്ധമാക്കുകയാണ് വേണ്ടത്. ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം ഉണ്ടെങ്കിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ കരുത്ത് വർധിപ്പിക്കും. ഇപ്പോൾ തന്നെ നന്നായി പണമുണ്ടാക്കുന്ന ഉടമകൾ വനിതാ ക്രിക്കറ്റിൽ നിക്ഷേപിക്കും. അത് വനിതാ ക്രിക്കറ്റിനു കരുത്താവും.”- ലളിത് മോദി പറഞ്ഞു.
പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 2023 മാർച്ചിൽ ആദ്യ വനിതാ ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് വിൻഡോകളാണ് പരിഗണനയിലുള്ളത്. മാർച്ചിലാണ് കൂടുതൽ സാധ്യതയെങ്കിലും സെപ്തംബറും പരിഗണനയിലുണ്ട്.
Read Also: പ്രഥമ വനിതാ ഐപിഎൽ അടുത്ത വർഷം മാർച്ചിൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്
ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡുകളുമായും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലുമായും ബിസിസിഐ ചർച്ചകൾ നടത്തിയിരുന്നു. മാർച്ചിൽ വനിതാ ഐപിഎലിനായി വിൻഡോ ഒരുക്കണമെന്ന ആവശ്യം ബിസിസിഐ ഐസിസിക്ക് മുന്നിൽ വച്ചിട്ടുണ്ട്. വനിതാ ഐപിഎൽ എന്ന ആശയത്തോട് ക്രിക്കറ്റ് ബോർഡുകൾ പോസിറ്റീവായാണ് പ്രതികരിച്ചത്.
ആറ് ടീമുകളുമായി ഐപിഎൽ ആരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം ഒരുക്കാൻ താത്പര്യമുണ്ടെന്നാണ് വിവരം.
Story Highlights: ipl franchise womens team lalit modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here