പീഡനാരോപണം; പാകിസ്താനിൽ പരിശീലകനെ പുറത്താക്കി

പീഡനാരോപണത്തെ തുടർന്ന് പാകിസ്താനിൽ പരിശീലകനെ പുറത്താക്കി. ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന യുവതിയുടെ ആരോപണത്തെ തുടർന്നാണ് തെക്കൻ പഞ്ചാബ് പരിശീലകനായ നദീം ഇക്ബാലിനെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുറത്താക്കിയത്. മുൻ ആഭ്യന്തര താരം കൂടിയാണ് നദീം. (sexual allegation nadeem iqbal suspended)
Read Also: ‘ഋഷഭ് പന്ത് ഇതുവരെ ഒന്നും പഠിച്ചിട്ടില്ല’; കുറ്റപ്പെടുത്തി സുനിൽ ഗവാസ്കർ
വർഷങ്ങൾക്കു മുൻപ് നദീം തന്നെ പീഡിപ്പിച്ചു എന്നാണ് വനിതാ താരത്തിൻ്റെ ആരോപണം. വനിതാ ട്രയൽസ് നടക്കുമ്പോൾ പരിശീലകരിൽ ഒരാളായിരുന്നു ഇക്ബാൽ. വനിതാ ടീമിലേക്ക് തിരഞ്ഞെടുക്കാമെന്നും ക്രിക്കറ്റ് ബോർഡിൽ ജോലി നൽകാമെന്നും വാഗ്ധാനം നൽകി ഇക്ബാൽ താനുമായി അടുത്തു. എന്നാൽ, പിന്നീട് ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചു. അയാളുടെ സുഹൃത്തുക്കളും തന്നെ ബലാത്സംഗം ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തിയ ഇക്ബാൽ തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് യുവതി ആരോപിച്ചു. പൊലീസ് അന്വേഷണത്തെ തുടർന്നാണ് ഇയാളെ ക്രിക്കറ്റ് ബോർഡ് സസ്പൻഡ് ചെയ്തത്.
2004 മാർച്ചിൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരമാണ് പേസ് ബൗളറായ നദീം ഇക്ബാൽ.
Story Highlights: sexual allegation pakistan nadeem iqbal suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here