യു.എ.ഇയില്‍ തെറ്റായ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ 20 ലക്ഷം ദിർഹം വരെ പിഴ

നിയമവിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്താൽ യു.എ.ഇ യിൽ 20 ലക്ഷം ദിർഹം വരെ പിഴ ലഭിക്കുമെന്ന് മുന്നറിപ്പ്. യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സാമൂഹികമാധ്യമങ്ങളിൽ ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ മുന്നറിയിപ്പ് നൽകിയത്.
തെറ്റായ വാർത്തകളും നിയമവിരുദ്ധമായ കാര്യങ്ങളും പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അധികാരികൾ വെബ്‌സൈറ്റിനെ കുറ്റകരമായി കണക്കാക്കുകയും ശിക്ഷ നല്കുകയും ചെയ്യും. 2021-ലെ ഫെഡറൽ നിയമത്തിലെ 55-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ ലഭിക്കുക. കൂടാതെ മേൽപ്പറഞ്ഞ ഉള്ളടക്കങ്ങൾ അടങ്ങിയ വെബ്‌സൈറ്റിനു മേൽനോട്ടം വഹിക്കുകയും അത്തരം വെബ്സൈറ്റിൽ പരസ്യപ്രചാരണത്തിന് ഉപയോഗിക്കുന്നവർക്കും ഇതേ പിഴ ലഭിക്കുമെന്ന് വിഡിയോ സന്ദേശത്തിലൂടെ അധികൃതർ വ്യക്തമാക്കുന്നു.
Read Also: പോളണ്ടിലെ യുക്രൈൻ അഭയാർഥികൾക്ക് സഹായങ്ങളെത്തിച്ച് യുഎഇ
രാജ്യത്തെ ഏറ്റവും പുതിയ നിയമവ്യവസ്ഥകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ തുടർച്ചയായ ഇടപെടലുകളുടെ ഭാഗമാണിത്. ബോധവൽകരണത്തിനായി ഇതുസംബന്ധിച്ച ബോധവൽകരണ വിഡിയോയും പ്രോസിക്യൂഷൻ പുറത്തിറക്കിയിട്ടുണ്ട്.
Story Highlights: Up to Dh2 million fine for receiving benefits for publishing illegal content UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here