Advertisement

യുവനടന്‍ ധീരജ് ഡെന്നി വിവാഹിതനായി

June 20, 2022
Google News 3 minutes Read

യുവനടന്‍ ധീരജ് ഡെന്നി വിവാഹിതനായി. തൃശ്ശൂര്‍ സ്വദേശി ആന്‍മരിയ ആണ് വധു. എട്ട് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. (actor dheeraj denny got married)

മലയാളത്തിലെ മുന്‍നിര നടന്മാരായ നിവിന്‍ പോളി, ടൊവിനോ തോമസ് എന്നിവര്‍ ധീരജിന്റെ കസിന്‍ സഹോദരന്മാരാണ്. ടൊവിനോ കുടുംബസമേതം വിവാഹത്തില്‍ പങ്കെടുത്തു. നിവിന്‍ പോളിയുടെ ഭാര്യ വിവാഹത്തിനെത്തിയിരുന്നെങ്കിലും നിവിന് തിരക്കുകള്‍ മൂലം എത്താന്‍ സാധിച്ചില്ല.

എട്ട് വര്‍ഷത്തിന് മുന്‍പ് പരിചയപ്പെട്ട ഞങ്ങള്‍ പിന്നീട് നല്ല സുഹൃത്തുക്കളായി. ഒടുവില്‍ അത് വളരെ സ്‌പെഷ്യലായി. ആ സ്‌പെഷ്യല്‍ ബന്ധം ഈ നിമിഷം വരെ ഞങ്ങള്‍ കാത്തുസൂക്ഷിക്കുന്നു. ഇതൊരു സാധാരണ വിവാഹമല്ല. വീട്ടുകാരും സുഹൃത്തുക്കളും കസിന്‍സുമാണ് ഈ വിവാഹം സാധ്യമാക്കിയത്. വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇക്കഴിഞ്ഞ 18നാണ് വിവാഹം നടന്നത്.

Story Highlights: actor dheeraj denny got married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here