Advertisement

ആഷിഖ് ഇനി എടികെയുടെ താരം; ഔദ്യോഗിക പ്രഖ്യാപനമായി

June 20, 2022
Google News 2 minutes Read
Ashique Kuruniyan Mohun Bagan

മലയാളി താരം ആഷിഖ് കുരുണിയൻ ഇനി ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാൻ്റെ താരം. ബെംഗളൂരു എഫ്സിയിൽ നിന്നാണ് ആഷിഖ് എടികെയിലെത്തിയിരിക്കുന്നത്. വിവരം ക്ലബും ആഷിഖും ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തെ സുദീർഘമായ കരാറിലാണ് ആഷിഖ് എടികെയുമായി ധാരണയായിരിക്കുന്നത്. ഇന്ന് രാവിലെയാണ് താരം ക്ലബ് വിട്ടെന്ന് ബെംഗളൂരു എഫ്സി അറിയിച്ചത്. (Ashique Kuruniyan Mohun Bagan)

Read Also: ആഷിഖ് കുരുണിയൻ ബെംഗളൂരു വിട്ടു; എടികെയിലേക്ക് ചേക്കേറുമെന്ന് സൂചന

2019 സീസണിൽ ബെംഗളൂരുവിലെത്തിയ ആഷിഖ് വർഷങ്ങളായി നിലവാരമുള്ള പ്രകടനം നടത്തിവരുന്ന താരമാണ്. ലെഫ്റ്റ് ബാക്കായും വിങ്ങറായും കളിക്കുന്ന താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും ശ്രമിച്ചിരുന്നു. 25 വയസുകാരനായ താരം പൂനെ എഫ്സിയുടെ അക്കാദമിയിലൂടെയാണ് വളർന്നുവന്നത്. പൂനെ സിറ്റിക്കായി ഐഎസ്എൽ കളിച്ചുതുടങ്ങിയ താരം 2019ൽ ബെംഗളൂരുവിലെത്തി. ഐഎസ്എലിൽ ആകെ 65 മത്സരങ്ങൾ കളിച്ച ആഷിഖ് ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമാണ്. ക്ലബ് കരിയറിൽ ആകെ മൂന്ന് ഗോളുകളാണ് ആഷിഖ് നേടിയത്. 25 ദേശീയ മത്സരങ്ങളിൽ ഒരു തവണയും ആഷിഖ് ലക്ഷ്യം ഭേദിച്ചു.

Story Highlights: Ashique Kuruniyan joins ATK Mohun Bagan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here