Advertisement

ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ്റെ കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു

June 20, 2022
Google News 2 minutes Read

ബ്രിട്ടീഷ് മാധ്യമ പ്രവർത്തകനും, ഒരു അഭിഭാഷകനും ബ്രസീലിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. 8 അംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ. മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും, മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച അഞ്ച് പേരെ ഉടൻ പിടിക്കുമെന്നും പൊലീസ് അറിയിച്ചു.

ജൂൺ 5 ന് ജവാരി താഴ്‌വരയിൽ റിപ്പോർട്ടിംഗ് യാത്രയ്ക്കിടെയാണ് ഡോം ഫിലിപ്പിനെയും, ബ്രൂണോ പെരേരയെയും കാണാതാവുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ചിലരെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിൽ പ്രതികളിലൊരാൾ മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടത് താനാണെന്ന് സമ്മതിച്ചു. തുടർന്ന് അവശിഷ്ടങ്ങൾ കുഴിച്ചിട്ട സ്ഥലം കാട്ടിക്കൊടുത്തു.

മഴക്കാട്ടിൽ നിന്നും കണ്ടെത്തിയ മൃതദേഹം വെള്ളിയാഴ്ചയോടെ പുറത്തെത്തിച്ചു. പോസ്റ്റ്മോർട്ടത്തിൽ ഫിലിപ്‌സും പെരേരയും വെടിയേറ്റാണ് മരിച്ചതെന്ന് കണ്ടെത്തി. ഫിലിപ്‌സിന് ഒരു തവണയും പെരേരയ്ക്ക് മൂന്ന് തവണയും വെടിയേറ്റതായി പൊലീസ് കൂട്ടിച്ചേർത്തു.

Story Highlights: Eight suspects linked to Dom Phillips and Bruno Pereira deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here