Advertisement

മൂന്ന് വർഷത്തെ കാത്തിരിപ്പ്; നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന്

June 20, 2022
Google News 1 minute Read

നെഹ്‌റു ട്രോഫി വള്ളംകളി സെപ്തംബർ 4 ന് നടത്താൻ തീരുമാനം. നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്.

കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായലിൽ വീണ്ടും നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക.

Read Also: വള്ളംകളി ഒളിമ്പിക്‌സിൽ എത്തിക്കാൻ ശ്രമങ്ങളുമായി യുഎഇ പൗരൻ

കേരളത്തിലെ പ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി ജവഹർലാൽ നെഹ്‌റുവിന്റെ കേരളാ സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകം ഒരുക്കിയ ചുണ്ടൻവള്ളംകളി മത്സരത്തോടെയാണ് ആരംഭിച്ചത്.

Story Highlights: Nehru Trophy Boat Race on September 4

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here