കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ്
June 20, 2022
2 minutes Read

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ 2020-ലായിരുന്നു രോഗം ബാധിച്ചത്.
ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താൻ കൊവിഡ് ബാധിതയാണെന്ന വിവരം അറിയിച്ചത്.
ജൂൺ 23-ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിനെത്താൻ കഴിയുകയില്ലെന്ന് അറിയിച്ച കേന്ദ്രമന്ത്രി ഡൽഹിയിലെ രാജേന്ദ്ര നഗർ നിവാസികളോട് ക്ഷമാപണവും നടത്തി.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ച് വരികയാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിലും രോഗബാധിതർ കൂടുതലാണ്. കഴിഞ്ഞ അഞ്ച് ദിവസമായി ആയിരത്തിന് മുകളിൽ പ്രതിദിന രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്.
Story Highlights: Union Minister Smriti Irani tests Covid positive for second time
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement