മഹാരാഷ്ട്രയിൽ അട്ടിമറി? ഏക്‌നാഥ് ഷിൻഡെ 11 എംഎല്‍എമാരുമായി റിസോര്‍ട്ടില്‍

Maharshtra Political Crisis: മഹാരാഷ്ട്രയിൽ ശിവസേനയ്ക്കും ഉദ്ധവ് താക്കറെ സർക്കാരിനും വൻ തിരിച്ചടി. മഹാ വികാസ് അഘാഡി സർക്കാരിൽ നഗരവികസന മന്ത്രി ഏക്‌നാഥ് ഷിൻഡെ ഉൾപ്പെടെ ശിവസേനയുടെ 11 എംഎൽഎമാരുമായി പാർട്ടി ഹൈക്കമാൻഡിന് ബന്ധപ്പെടാൻ കഴിയുന്നില്ല. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം.
സൂറത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഷിൻഡെയും മറ്റ് എംഎൽഎമാരും താമസിക്കുന്നതെന്നാണ് വിവരം. ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഏക്‌നാഥ് ഷിന്‍ഡെ മുംബൈയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും, ഇവരുമായി നേതൃത്വത്തിന് ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജെപി നേതൃത്വം ഇവരുമായി ചര്‍ച്ച നടത്തുകയാണെന്നും സൂചനയുണ്ട്. അതേസമയം ഷിൻഡെ തന്റെ പുതിയ പാർട്ടി ‘ആനന്ദ് സേന’ രൂപീകരിച്ചേക്കും.
ജൂൺ 10ന് നടന്ന രാജ്യസഭാ തെഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന മഹാരാഷ്ട്ര വികാസ് അഘാഡി സഖ്യത്തെ ഞെട്ടിച്ച മറ്റൊരു സംഭവവികാസമായിരുന്നു എംഎൽസി തെരഞ്ഞെടുപ്പ്. നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് വീതം ശിവസേന – കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തിരുന്നു. അടുത്ത നീക്കം പ്രഖ്യാപിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെ ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. ഉച്ചയോടെ വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് ഷിന്‍ഡെയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Story Highlights: Rebellion in Shiv Sena? Eknath Shinde, other MLAs ‘out of reach’ after MLC polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here