ദന്ത ചികിത്സക്കിടെ ഡോക്ടര്‍ ചുംബിച്ചെന്ന് പരാതി; രോഗിയെ ആശ്വസിപ്പിക്കാന്‍ ചെയ്തതെന്ന് ഡോക്ടര്‍

ദന്ത ചികിത്സക്കിടെ രോഗിയെ ചുംബിച്ചെന്ന പരാതിയില്‍ ഡോക്ടറെ കോടതി കുറ്റവിമുക്തനാക്കി. ബഹ്‌റൈനിലാണ് സംഭവം. ലൈംഗിക ചൂഷണം ആരോപിച്ച് 53 കാരിയാണ് പരാതി നല്‍കിയത്. എന്നാല്‍ രോഗിയെ ആശ്വസിപ്പിക്കാന്‍ അവരുടെ തലയില്‍ ചുംബിക്കുകയായിരുന്നുവെന്ന ഡോക്ടറുടെ വാദം അംഗീകരിച്ച കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു ( doctor kissing dental treatment ).
54 വയസുകാരനായ ബഹ്റൈനി ഡോക്ടര്‍ രോഗിയുടെ തലയില്‍ മൂന്ന് വട്ടം ചുംബിച്ചെന്നായിരുന്നു പരാതി. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു രാജ്യത്തെ ദക്ഷിണ ഗവര്‍ണറേറ്റില്‍ പരാതിക്ക് ആസ്പദമായ സംഭവം. സംഭവം വിവദമായതോടെ ഡോക്ടര്‍ തന്റെ കവിളില്‍ ചുംബിച്ചെന്ന തരത്തില്‍ പരാതിക്കാരി മൊഴി മാറ്റി. എന്നാല്‍ ചികിത്സക്ക് ശേഷം ക്ലിനിക്കില്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്ത ‘വയോധികയെ’ സമാധിനിപ്പിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ശ്രമിച്ചതെന്ന് ഡോക്ടര്‍ വ്യത്മാക്കുകായിരുന്നു.കാഴ്ചയില്‍ തന്റെ അമ്മയെക്കാള്‍ അവര്‍ക്ക് പ്രായം തോന്നിയിരുന്നു. അതിനാല്‍ ആശ്വസിപ്പിക്കാന്‍ വേണ്ടി നെറ്റിയില്‍ ചുംബിക്കുകയായിരുന്നു. രോഗി ഇത് തെറ്റായ രീതിയിലെടുത്ത് പൊലീസില്‍ പരാതി നല്‍കുകയാണെന്നായിരുന്നു ഡോക്ടറുടെ വാദം.
Story Highlights: Woman complains of doctor kissing her during dental treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here