5 ദിവസം, 50ൽ അധികം മണിക്കൂറുകൾ, രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്നത് അധിക്ഷേപ നാടകം; ഷാഫി പറമ്പിൽ

ചോദ്യം ചെയ്യൽ എന്ന പേരിൽ നടക്കുന്ന ബിജെപിയുടെ അധിക്ഷേപ നാടകത്തെ പ്രതിരോധിക്കുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 5 ദിവസം കൊണ്ട് 50ൽ അധികം മണിക്കൂറുകളാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കന്മാർക്ക് എതിരെയോ അവർക്ക് വേണ്ടപെട്ടവരോ ആണെങ്കിൽ മുട്ടിൽ ഇഴയുന്ന കേന്ദ്ര ഏജൻസികൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും തകർക്കാമെന്ന് വ്യാമോഹിക്കുകയാണ്.യുവതയുടെ തൊഴിൽ സുരക്ഷയെയും രാജ്യസുരക്ഷയെയും തകർക്കുന്ന തല തിരിഞ്ഞ അഗ്നിപഥ് പദ്ധതിയെയും മോദി പൊലീസിന്റെ അഹന്തയേയും തെരുവിലിറങ്ങാൻ പാടില്ല എന്ന തിട്ടൂരത്തെയും കോൺഗ്രസ്സ് ചെറുക്കുക തന്നെ ചെയ്യും.
Read Also: സ്വപ്നയുടെ വെളിപ്പെടുത്തൽ നാടകത്തിന് പിന്നിൽ ബിജെപിയും യുഡിഎഫും; ആരോപണവുമായി കോടിയേരി
പാർട്ടി സമരങ്ങളെ ധീരതയോടെ മുന്നിൽ നിന്ന് നയിക്കുന്ന കെ സി വേണുഗോപാൽ എംപി, യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ബി വി ശ്രീനിവാസ്, സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി, കേരളത്തിൽ നിന്നുള്ള എംപിമാർ എന്നിവരോടൊപ്പം സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
Story Highlights: 5 days, more than 50 hours, abusive drama against Rahul Gandhi; Shafi Parampil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here