ജിഎസ്ടി ഉയര്‍ത്താന്‍ ശുപാര്‍ശ

ജിഎസ്ടി ഉയര്‍ത്താന്‍ ശുപാര്‍ശ. 1000 രൂപയ്ക്ക് താഴെയുള്ള ഹോട്ടല്‍- ലോഡ്ജ് മുറികള്‍ക്ക് 12 ശതമാനം ജിഎസ്ടി ചുമത്താന്‍ ശുപാര്‍ശ. ജിഎസ്ടി മന്ത്രിതല സമിതിയുടേതാണ് ശുപാര്‍ശ. ഇലക്ട്രോണിക് മാലിന്യത്തിന് ജിഎസ്ടി 10% ആക്കണം ( GoM proposes removal of many GST exemptions ).
റവന്യൂ ന്യൂട്രല്‍ നിരക്ക് (ആര്‍എന്‍ആര്‍) ഇപ്പോള്‍ 11 ശതമാനത്തിന് മുകളില്‍ നിന്ന് ഉയര്‍ത്താനുള്ള ഉത്തരവിന് അനുസൃതമായി ഇലക്ട്രോണിക് മാലിന്യത്തിന്റെ ജിഎസ്ടി ഉയര്‍ത്താനാണ് തീരുമാനം. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘമാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്.
ഈ മാസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കും. കൂടാതെ, പെട്രോളിയം, കല്‍ക്കരി ബെഡ് മീഥേന്‍ എന്നിവയുടെ പര്യവേക്ഷണവുമായി ബന്ധപ്പെട്ട ചരക്കു സേവനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ ജിഎസ്ടി സ്ലാബായ 5% ആണ് നികുതിയായി ഈടാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here