അനധികൃത മത്സ്യബന്ധനം; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന

അനധികൃത മത്സ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.
സർക്കാർ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങളെ വ്യാപകമായി പിടികൂടുന്നതിൽ തീരമേഖകളിൽ പ്രതിഷേധം ശക്തമാണ്. ട്രോളിംഗ് നിരോധന കാലയളവിൽ ഇത്തരം ചെറുമത്സ്യങ്ങളെ പിടികൂടുന്നത് മത്സ്യ സമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. സർക്കാരും ഫിഷറീസ് വകുപ്പും ഏർപ്പെടുത്തിയ നിരോധനം മറികടന്നാണ് ഈ മത്സ്യബന്ധനം നടത്തുന്നത്.
Read Also:മഴ കനക്കുന്നു; 11 ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
കടലിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. യന്ത്രവത്കൃത ബോട്ടുകൾക്കും വള്ളങ്ങൾക്കുമാണ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്കു മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയിരുന്നു. ഈ രീതിയിൽ ചെറുമത്സ്യങ്ങളെ കൂടുതലായി ഇപ്പോൾ പിടിച്ചാൽ ട്രോളിംഗ് നിരോധനം കഴിയുമ്പോൾ കടലിൽ വലിയ മീനുകളൊന്നും ഇല്ലാത്ത സ്ഥിതിയാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Story Highlights: Illegal fishing; Inspection in Malappuram harbors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here