വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി. വിമാനത്തിൻ്റെ വിൻഡ്‌ഷീൽഡിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയത്. രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് താരം യാത്ര തുടർന്നത്. വിമാനത്തിൽ നെയ്മർക്കൊപ്പം സഹോദരി റഫേല്ല സാൻ്റോസ്, പങ്കാളി ബ്രൂണ ബിയാൻകാർഡി എന്നിവരും ഉണ്ടായിരുന്നു.
ബാർബഡോസിൽ അവധിക്കാലം ആസ്വദിച്ചതിനു ശേഷം തിരികെയെത്തിയതാണ് നെയ്മർ. ബാർബഡോസിൽ നിന്ന് ജന്മനാടായ ബ്രസീലിലെ സാവോ പോളോയിലേക്കായിരുന്നു യാത്ര. ഇതിനിടെയാണ് വിമാനത്തിൽ തകരാറ് കണ്ടെത്തിയത്. തുടർന്ന് ബോവ വിസ്റ്റ എന്ന സ്ഥലത്ത് വിമാനം ഇറക്കുകയായിരുന്നു.
Story Highlights: Neymar private jet emergency landing
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here