അനസിന്റെ മരണം കൊലപാതകം; ഫിറോസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

പാലക്കാട് പുതുപ്പള്ളി തെരുവ് സ്വദേശി അനസിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മർദന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. മരിച്ച അനസിനെ ഫിറോസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാറ്റ് ഉപയോഗിച്ച് രണ്ട് തവണയാണ് അനസിനെ ഫിറോസ് അടിച്ചത്. അടികൊണ്ടയുടൻ അനസ് താഴെ വീണു. ഫിറോസിനൊപ്പം സഹോദരനും ഈ സമയത്ത് ഉണ്ടായിരുന്നു. പിന്നീട് അനസിനെ ഫിറോസ് ഓട്ടോറിക്ഷയിൽ എടുത്ത് കയറ്റുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പാലക്കാട് വിക്ടോറിയ കോളേജിനു മുന്നിൽ വെച്ചാണ് അനസിനെ ഫിറോസ് മർദിച്ചത്.
വാഹനാപകടത്തിൽ പരിക്കേറ്റു എന്ന് പറഞ്ഞാണ് അനസിനെ ഫിറോസ് ആശുപത്രിയിലാക്കിയത്. എന്നാൽ പരിക്ക് കണ്ട് സംശയം തോന്നിയ പൊലീസ് ഫിറോസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവം മനസിലായത്. ഉച്ചയോടെയാണ് അനസ് ആക്രമിക്കപ്പെട്ടത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനസ് രാത്രിയോടെ മരണപ്പെട്ടു.
Read Also: പത്തനംതിട്ടയില്‍ സുഹൃത്തിനെ വീട്ടമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഇന്നലെ വിക്ടോറിയ കോളജിന്റെ ലേഡീസ് ഹോസ്റ്റൽ പരിസരത്ത് അനസിനെ കണ്ടപ്പോൾ ഫിറോസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ അനസ് തന്നെ അസഭ്യം പറയുകയും മറ്റും ചെയ്തതോടെ ഇവിടെ നിന്ന് പോയ ഫിറോസ് സഹോദരനൊപ്പം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു.ഫിറോസ് കുറ്റം സമ്മതിച്ചതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
Story Highlights: Palakkad Anas Murder CCTV Footage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here