Advertisement

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തുടരും; ഭൂരിപക്ഷം തെളിയിക്കുമെന്ന് സഞ്ജയ് റാവത്ത്

June 22, 2022
Google News 3 minutes Read
udhav thackeray to continue as cm says sanjay raut

മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ തുടരുമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.(udhav thackeray to continue as cm says sanjay raut)

സംസ്ഥാനത്തെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഉദ്ധവ് താക്കാറെ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പുതിയ തന്ത്രങ്ങളുമായി ഉദ്ധവ് ഔദ്യോഗിക വസതി ഒഴിയുകയും സ്വവസതിയിലേക്ക് മാറുകയും ചെയ്തു. ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എംഎല്‍എമാരും ബാലാ സാഹേബിനൊപ്പമാണെന്നും ഉദ്ധവ് താക്കറെപറഞ്ഞു.

Read Also: തന്റെ രാജിക്കത്ത് തയാറാണ്; രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ

‘ഭരണപരിചയമില്ലാതെയാണ് മുഖ്യമന്ത്രിയായത്. കൊവിഡ് അടക്കം പല പ്രതിസന്ധികളെയും നേരിട്ടു. രാജ്യത്തെ മികച്ച അഞ്ച് മുഖ്യമന്ത്രിമാരില്‍ ഒരാളായി. ‘പാര്‍ട്ടിയുടെ ചില എംഎല്‍എമാരെ കാണാതായി. പരസ്പരം ഭയമുള്ള ഒരു ശിവസേനയെ എനിക്ക് വേണ്ട. ബാലാ സാഹേബ് ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. മുഖ്യമന്ത്രിയായത് സ്വാര്‍ത്ഥതകൊണ്ടല്ല. മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

Story Highlights: udhav thackeray to continue as cm says sanjay raut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here