Advertisement

‘അഘാടിക്കൊപ്പം തന്നെ’; സഞ്ജയ് റാവത്ത് പറഞ്ഞത് ശിവസേനയുടെ ആഭ്യന്തര കാര്യമെന്ന് കോണ്‍ഗ്രസ്

June 23, 2022
Google News 3 minutes Read

രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ വിമതരുടെ സമ്മര്‍ദത്തിന് വഴങ്ങി ശിവസേന. മഹാവികാസ് അഘാഡി സഖ്യം വിടാന്‍ തയാറാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു. ഉപാധികളോടെയാണ് ശിവസേന നിലപാടറിയിച്ചിരിക്കുന്നത്. വിമത എംഎല്‍എമാര്‍ 24 മണിക്കൂറിനകം മടങ്ങിയെത്തണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് എംഎല്‍എമാര്‍ ഗുവാഹത്തിയില്‍ നിന്നും തിരിക്കണമെന്നും ഉദ്ധവ് താക്കറെ ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (congress reaction sanjay raut statement shiv sena ready to leave Mahavikas Aghadi )

എന്നാല്‍ അഘാടി സഖ്യം വിടാന്‍ തയാറാണെന്ന സഞ്ജയ് റാവത്തിന്റെ പ്രസ്താവന ശിവസേനയുടെ ആഭ്യന്തര കാര്യമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസ് അഘാഡിക്കൊപ്പം തന്നെയാണെന്ന് മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ നാനാ പട്ടോളെ പറഞ്ഞു. മഹാവികാസ് അഘാഡി സഖ്യത്തെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി അശോക് ചവാനും പറഞ്ഞു. സഞ്ജയ് റാവത്തിന്റെ പ്രസ്താവനയോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അശോക് ചവാന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ഇതൊക്കെ സിംപിൾ; ആളുകളെ പൊട്ടിച്ചിരിപ്പിച്ച് ഗൊറില്ലയുടെ സൈക്കിൾ സവാരി…

മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഇരട്ടി പ്രഹരമാണുണ്ടാകാന്‍ പോകുന്നത്. മുഖ്യമന്ത്രി പദം നഷ്ടമാകുന്നതിനൊപ്പം പാര്‍ട്ടിയും വിമതര്‍ പിടിച്ചെടുക്കുന്ന അവസ്ഥയിലാണ് ശിവസേന തലവന്‍. 38 എംഎല്‍എമാര്‍ ഒപ്പം ചേര്‍ന്നതോടെ ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഏകനാഥ് ഷിന്‍ഡേയും കൂട്ടരും നീക്കം തുടങ്ങി. ആകെ 42 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഷിന്‍ഡേ വിഡിയോ പുറത്തുവിട്ടു.

Story Highlights: congress reaction sanjay raut statement shiv sena ready to leave Mahavikas Aghadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here