മദ്യപിച്ചുള്ള ഡ്രൈവിംഗ്, പൊതുമുതല്‍ നശിപ്പിക്കല്‍; പ്രവാസി ദുബായ് ജയിലില്‍

മദ്യപിച്ച് ഡ്രൈവ് ചെയ്തതിന് പ്രവാസിക്ക് തടവുശിക്ഷ വിധിച്ച് ദുബായ് ട്രാഫിക് കോടതി. മദ്യപിച്ച് അശ്രദ്ധമായി ഡ്രൈവ് ചെയ്തതിനും പൊതുമുതല്‍ നശിപ്പിച്ചതിനും ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനുമാണ് ശിക്ഷ. ശിക്ഷാകാലധി കോടതി അടുത്ത ദിവസം തീരുമാനിക്കും. 42കാരനായ ബ്രിട്ടീഷ് പൗരനാണ് പിടിയിലായിരിക്കുന്നത്. (Drunk expat jailed in dubai)
ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പൊതുമുതല്‍ നശിപ്പിച്ച ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഇയാള്‍ ചെയ്തത് ഗുരുതര കുറ്റകൃത്യങ്ങളാണെന്ന് സീനിയര്‍ അഡ്വക്കേറ്റ് ജനറലും ട്രാഫിക് പ്രോസിക്യൂഷന്‍ മേധാവിയുമായ കൗണ്‍സിലര്‍ സലാ ബു ഫറൂഷ അല്‍ ഫലാസി പറഞ്ഞു.
ബ്രിട്ടീഷുകാരന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതിയില്‍ പ്രതി സമ്മതിച്ചു. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
Story Highlights: Drunk expat jailed in dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here