മാതാപിതാക്കളും കുട്ടികളും തമ്മില്‍ മാന്യമായ ബന്ധമുണ്ടാക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

മാതാപിതാക്കളും മക്കളും തമ്മിലുള്ള നല്ല ബന്ധം ആരോഗ്യകരമായ കുടുംബ ജീവിതത്തിന് വലിയ ഘടകമാണ്. മക്കള്‍ക്ക് മാതാപിതാക്കളോടെന്ന പോലെ മാതാപിതാക്കള്‍ക്ക് മക്കളോടും ബഹുമാനവും അവരുടെ വ്യക്തിത്വത്തെ മാനിക്കുന്ന നല്ല പെരുമാറ്റം നല്‍കാനാകും. അച്ഛനമ്മമാരില്‍ നിന്ന് മക്കള്‍ക്ക് ലഭിക്കുന്ന കരുതലും സ്‌നേഹവും ബഹുമാനവും കുട്ടിയുടെ വളര്‍ച്ചയെ വലിയ രീതിയില്‍ സ്വീധാനിക്കുന്നുണ്ട്. ഈ പരസ്പര ബന്ധം സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കുട്ടികളെ മാതാപിതാക്കള്‍ക്ക് ഒരുതരത്തിലും സ്വാധീനിക്കാന്‍ കഴിയില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.( easy parenting tips malayalam)
ഗവേഷണങ്ങള്‍ പ്രകാരം പല മാതാപിതാക്കള്‍ക്കും അവരുടെ മക്കളോട് എങ്ങനെയാണ് ബഹുമാനം കാത്തുസൂക്ഷിക്കുകയെന്ന് അറിയില്ല. തെറ്റ് തിരുത്താന്‍ തങ്ങള്‍ക്കുള്ള അവകാശം മക്കളുടെ കാര്യത്തില്‍ മറ്റാര്‍ക്കുമില്ലെന്ന് വിശ്വസിക്കുന്ന ഇവര്‍, പക്ഷേ കുട്ടികളെ തെറ്റിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ മനസിലാക്കാറില്ല. മക്കളോട് നിങ്ങള്‍ക്ക് അടുത്ത ബന്ധം പുലര്‍ത്താന്‍ ചില ടിപ്‌സ് ഇതാ.
മക്കളുമായി പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ നിങ്ങള്‍ നിങ്ങളിലേക്ക് തന്നെ ഒരു നിമിഷം തിരിഞ്ഞുനോക്കുക. എന്താണ് പ്രശ്‌നമെന്ന് മനസിലാക്കുക. ശേഷം, കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനും അവരുടെ അഭിപ്രായം കൂടി പരിഗണിക്കാനും ശ്രമിക്കുക.
കുട്ടികളെ ശ്രദ്ധിക്കുകയെന്നാല്‍ സദാ അവരുടെ ആക്ട്‌വിറ്റീസ് നിരീക്ഷിക്കുകയെന്നതല്ല. അവര്‍ക്ക് പറയാനുള്ളത് ശ്രദ്ധാപൂര്‍വ്വം എപ്പോഴും കേള്‍ക്കാന്‍ തയ്യാറാകുക. തങ്ങളുടെ അഭിപ്രായം അച്ഛമ്മമാര്‍ കേള്‍ക്കുന്നുണ്ടെന്നത് തുറന്നുപറയാനുള്ള സാഹചര്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കും. സഹാനുഭൂതി, ദയ എന്നിവ വേണ്ട സാഹചര്യത്തില്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കാന്‍ അച്ഛനമ്മമാര്‍ ബാധ്യസ്ഥരാണ്.
കുടുംബത്തോടൊപ്പമുള്ള സമയങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് കുട്ടികളോടൊത്ത് സമയം ചിലവഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അവര്‍ തിരിച്ചറിയണം. ദീര്‍ഘകാല ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Read Also: രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ചര്‍മ്മം തിളങ്ങണോ?; രാത്രി ഈ ടിപ്‌സ് പരീക്ഷിച്ച് നോക്കൂ
കുട്ടികളുമായി മാന്യവും മാതൃകാപരവുമായ ആശയവിനിമയം നടത്തുക. ഭയക്കാതെ കാര്യങ്ങള്‍ തുറന്നുപറയാന്‍ ഇതിലൂടെ കുഞ്ഞുങ്ങള്‍ക്ക് കഴിയും.
നേട്ടങ്ങളോ സമാന സാഹചര്യങ്ങളോ നിങ്ങളുടെ കുട്ടികള്‍ക്കുണ്ടാകുമ്പോള്‍, നിറഞ്ഞ സ്‌നേഹത്തോടെ ആലിംഗനങ്ങളും അഭിനന്ദനങ്ങളും നല്‍കാം. അവരുടെ നേട്ടങ്ങളില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടെന്ന തോന്നല്‍ ഇതുവഴി കുഞ്ഞുങ്ങള്‍ക്കുണ്ടാകും.
Story Highlights: easy parenting tips malayalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here