‘ഷിന്‍ഡെ മുംബൈയിലില്ല’; എന്നിട്ടും തങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചെന്ന് സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. സ്ഥലത്തില്ലെങ്കിലും തങ്ങള്‍ക്ക് ഷിന്‍ഡെയുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു. ഉദ്ധവ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷിന്‍ഡെ ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലാണെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തെത്തിയിട്ടുണ്ട്. (Eknath Shinde not in Mumbai, but communication established with him Sanjay Raut)
സംസ്ഥാനത്തെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഉദ്ധവ് താക്കാറെ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പുതിയ തന്ത്രങ്ങളുമായി ഉദ്ധവ് ഔദ്യോഗിക വസതി ഒഴിയുകയും സ്വവസതിയിലേക്ക് മാറുകയും ചെയ്തു. ഹിന്ദുത്വമൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എംഎല്‍എമാരും ബാലാ സാഹേബിനൊപ്പമാണെന്നും ഉദ്ധവ് താക്കറെപറഞ്ഞു.
Read Also: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ്
‘ഭരണപരിചയമില്ലാതെയാണ് മുഖ്യമന്ത്രിയായത്. കൊവിഡ് അടക്കം പല പ്രതിസന്ധികളെയും നേരിട്ടു. രാജ്യത്തെ മികച്ച അഞ്ച് മുഖ്യമന്ത്രിമാരില്‍ ഒരാളായി. ‘പാര്‍ട്ടിയുടെ ചില എംഎല്‍എമാരെ കാണാതായി. പരസ്പരം ഭയമുള്ള ഒരു ശിവസേനയെ എനിക്ക് വേണ്ട. ബാലാ സാഹേബ് ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. മുഖ്യമന്ത്രിയായത് സ്വാര്‍ത്ഥതകൊണ്ടല്ല. മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
Story Highlights: Eknath Shinde not in Mumbai, but communication established with him Sanjay Raut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here