കുടുംബശ്രീ അംഗത്തിന് 50,000 രൂപ; ഔട്ട്‌ലെറ്റ് നടത്തിപ്പുകാർക്ക് 87,000 രൂപ; ഹിറ്റായി കേരളാ ചിക്കൻ
![kerala chicken high profit](https://www.twentyfournews.com/wp-content/uploads/2022/06/kerala-chicken-high-profit.jpg?x52840)
ക്രിസ്മസ്, പെരുന്നാൾ പോലുള്ള സീസണുകളിൽ കോഴിയിറച്ചി വില റോക്കറ്റ് വേഗത്തിലാണ് കുതിച്ചുയരുന്നത്. പറന്ന് പൊങ്ങുന്ന കോഴി വിലയെ പിടിച്ചുകെട്ടാൻ സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതിയാണ് കേരളാ ചിക്കൻ. ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ വിറ്റുവരവിൽ ഇന്ന് കേരളാ ചിക്കൻ 100 കോടി പിന്നിട്ടിരിക്കുകയാണ്. ( kerala chicken high profit )
2017 ലാണ് കേരളാ ചിക്കൻ പദ്ധതി ആരംഭിച്ചത്. വിപണി വിലയെക്കാൾ ചുരുങ്ങിയ നിരക്കിൽ ഗുണനിലവാരമുള്ള കോഴിയിറച്ചി ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേരളാ ചിക്കന്റെ പ്രവർത്തനം. ഇതിലൂടെ നൂറ് കണക്കിന് കുടംബശ്രീ അംഗങ്ങൾക്കാണ് തൊഴിൽ ലഭിച്ചത്.
കുടുംബശ്രീ അംഗങ്ങൾക്കോ അവരുടെ കുടുംബങ്ങൾക്കോ മാത്രമാണ് പദ്ധതി പ്രകാരം ഫാമുകൾ സ്ഥാപിക്കാൻ അനുമതിയുള്ളത്. താത്പര്യമുള്ള കുടുംബശ്രീ വനിതകളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് കേരള ചിക്കൻ അധികൃതർ ഫാമിനായി അംഗീകാരം നൽകുന്നത്. വളർത്താനാവശ്യമായ കോഴി കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന്, കുത്തിവെയ്പ്പ് എന്നിവയും സമയാസമയങ്ങളഇൽ അധികൃതർ എത്തിച്ചു നൽകും. 40-45 ദിവസത്തിന് ശേഷം വളർച്ചയെത്തിയ കോഴികളെ കൈമാറണം. 1.8 2 കിലോ തൂക്കം വരുന്ന കോഴികളായിരിക്കും ഇത്. ഇവയെ ഫാമുകളിൽ നിന്ന് കേരള ചിക്കൻ ഔട്ട്‌ലെറ്റുകളിലേക്ക് കൊണ്ടു പോകും. ഈ കാലയളവിൽ കോഴിക്കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനുള്ള ചെലവാണ് കുടുംബശ്രീ വനിതകൾക്ക് ലഭിക്കുക. ഒരു കോഴിക്ക് 13 രൂപ വരെ ലഭിക്കും. ഇങ്ങനെ ചുരുങ്ങിയത് 50,000 രൂപ വരെ നേടാൻ കഴിയും.
Read Also: മാസം 500 രൂപ മാത്രം നിക്ഷേപിച്ച് ലക്ഷങ്ങൾ സ്വന്തമാക്കാം
കോഴിയെ കേരള ചിക്കൻ ഏറ്റെടുത്ത് 15 ദിവസത്തിനള്ളിൽ തുക കുടുംബശ്രീ അംഗങ്ങൾക്ക് ലഭിക്കും. കുടുംബശ്രീ അംഗങ്ങൾ തന്നെയാണ് വിൽപനയ്ക്കായുള്ള ഔട്ട്‌ലെറ്റുകളും നടത്തുന്നത്. ഔട്ട്‌ലെറ്റ് നടത്തിപ്പുകാർക്ക് മാസത്തിൽ ശരാശരി 87,000 രൂപയുടെ വിൽപനയാണ് നടക്കുന്നത്.
Story Highlights: kerala chicken high profit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here