Advertisement

Money Saving : മാസം 500 രൂപ മാത്രം നിക്ഷേപിച്ച് ലക്ഷങ്ങൾ സ്വന്തമാക്കാം; ഇത് പിപിഎഫ് നൽകുന്ന ഉറപ്പ്

June 23, 2022
Google News 2 minutes Read
ppf benefits money saving tips

മാസ ശമ്പളത്തിൽ നിന്ന് അൽപം പണം മിച്ചംപിടിച്ച് സുരക്ഷിതമായ നിക്ഷേപങ്ങൾ നടത്താനാണ് ഓരോരുത്തും ആഗ്രഹിക്കുന്നത്. സ്റ്റോക്ക് മർക്കറ്റ്, മ്യൂച്വൽ ഫണ്ട് എന്നിവയിലുള്ള റിസ്‌ക് എടുക്കാൻ ധൈര്യപ്പെടാത്തവർ പലപ്പോഴും ബാങ്കുകളിലെ റെക്കറിംഗ് ഡെപ്പോസിറ്റിനേയാകും ആശ്രയിക്കുക. എന്നാൽ 5 ശതമാനത്തോളം മാത്രമാണ് ബാങ്കുകൾ നൽകുന്ന പലിശ. അതുകൊണ്ട് തന്നെ കുറച്ചുകൂടി മെച്ചപ്പെട്ട നിക്ഷേപം തെരയുന്നവർക്ക് പറ്റിയ നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ( ppf benefits money saving tips )

1968 ൽ രൂപീകൃതമായ നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വിരമിച്ച ശേഷം സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുന്ന ഈ പദ്ധതി എന്നാൽ ഒരു ദീർഘകാല നിക്ഷേപമെന്ന രീതിയലും കാണാം. രാജ്യത്തെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നത് പിപിഎഫാണ്. നിലവിൽ 7.1 ശതമാനമാണ് പലിശ നിരക്ക്.

ഇന്ത്യയിൽ താമസമാക്കിയ ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഓൺലൈൻ വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ, ബാങ്ക് ശാഖകളിലൂടെയോ പിപിഎഫ് ആരംഭിക്കാം. 500 രൂപയാണ് പിപിഎഫിലേക്ക് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. 1.5 ലക്ഷം രൂപയാണ് ഏറ്റവും കൂടിയ നിക്ഷേപം. 15 വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഫണ്ട് പൂർണമായി പിൻവലിക്കാൻ സാധിക്കൂവെങ്കിലും ഏഴ് വർഷം പൂർത്തീകരിച്ചാൽ ഭാഗിക പിൻവലിക്കൽ അനുവദിക്കും.

Read Also: എല്ലാ മാസവും നിക്ഷേപിക്കേണ്ട; ഒറ്റത്തവണ നിക്ഷേപിച്ചാൽ എസ്ബിഐ തരും മാസ വരുമാനം

ഒരു മാസം 12,500 രൂപ വീതം ഒരു വർഷത്തെ പരമാവധി നിക്ഷേപ പരിധിയായ 1,50,000 രൂപ പിപിഎഫിൽ നിക്ഷേപിച്ചാൽ 15 വർഷത്തെ കാലാവധിയിൽ നിങ്ങളുടെ നിക്ഷേപം 40.58 ലക്ഷം രൂപയായി ഉയരും. സമാന രീതിയിൽ പത്ത് വർഷം കൂടി നിക്ഷേപിച്ചാൽ നിങ്ങൾക്ക് ഒരു കോടിയിലേറെ രൂപ തിരികെ ലഭിക്കും. അതായത് 25 വർഷം കൊണ്ട് 37 ലക്ഷം രൂപ അടയ്ക്കുന്ന നിങ്ങൾക്ക് 1.03 കോടി രൂപയാകും ലഭിക്കുക. ഇനി നിങ്ങളുടെ വരുമാനത്തിനുസൃതമായി 500 രൂപ മാത്രമാണ് നിക്ഷേപിക്കാൻ സാധിക്കുന്നതെങ്കിലും 25 വർഷം കഴിയുമ്പോൾ നിങ്ങൾ അടയ്ക്കുന്ന തുക മാത്രം ഒന്നര ലക്ഷമായിരിക്കും. പലിശ കൂടി കണക്കിലെടുത്താൽ അഞ്ച് ലക്ഷത്തോളം രൂപ, അതായത് മൂന്നിരട്ടി നിങ്ങൾക്ക് തിരികെ ലഭിക്കും.

ഒരു വ്യക്തിക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുടങ്ങാനാകൂ. എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ നിക്ഷേപം നടത്തിയാലേ ഉയർന്ന പലിശ ലഭിക്കുകയുള്ളുവെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80-സി പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങളുണ്ട്. പിപിഎഫ് നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും.

മാസ ശമ്പളത്തിൽ നിന്ന് അൽപം പണം മിച്ചംപിടിച്ച് സുരക്ഷിതമായ നിക്ഷേപങ്ങൾ നടത്താനാണ് ഓരോരുത്തും ആഗ്രഹിക്കുന്നത്. സ്റ്റോക്ക് മർക്കറ്റ്, മ്യൂച്വൽ ഫണ്ട് എന്നിവയിലുള്ള റിസ്‌ക് എടുക്കാൻ ധൈര്യപ്പെടാത്തവർ പലപ്പോഴും ബാങ്കുകളിലെ റെക്കറിംഗ് ഡെപ്പോസിറ്റിനേയാകും ആശ്രയിക്കുക. എന്നാൽ 5 ശതമാനത്തോളം മാത്രമാണ് ബാങ്കുകൾ നൽകുന്ന പലിശ. അതുകൊണ്ട് തന്നെ കുറച്ചുകൂടി മെച്ചപ്പെട്ട നിക്ഷേപം തെരയുന്നവർക്ക് പറ്റിയ നിക്ഷേപ പദ്ധതിയാണ് പിപിഎഫ് അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.

1968 ൽ രൂപീകൃതമായ നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വിരമിച്ച ശേഷം സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുന്ന ഈ പദ്ധതി എന്നാൽ ഒരു ദീർഘകാല നിക്ഷേപമെന്ന രീതിയലും കാണാം. രാജ്യത്തെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് നൽകുന്നത് പിപിഎഫാണ്. നിലവിൽ 7.1 ശതമാനമാണ് പലിശ നിരക്ക്.

ഇന്ത്യയിൽ താമസമാക്കിയ ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഓൺലൈൻ വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ, ബാങ്ക് ശാഖകളിലൂടെയോ പിപിഎഫ് ആരംഭിക്കാം. 500 രൂപയാണ് പിപിഎഫിലേക്ക് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. 1.5 ലക്ഷം രൂപയാണ് ഏറ്റവും കൂടിയ നിക്ഷേപം. 15 വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഫണ്ട് പൂർണമായി പിൻവലിക്കാൻ സാധിക്കൂവെങ്കിലും ഏഴ് വർഷം പൂർത്തീകരിച്ചാൽ ഭാഗിക പിൻവലിക്കൽ അനുവദിക്കും.

ഒരു മാസം 12,500 രൂപ വീതം ഒരു വർഷത്തെ പരമാവധി നിക്ഷേപ പരിധിയായ 1,50,000 രൂപ പിപിഎഫിൽ നിക്ഷേപിച്ചാൽ 15 വർഷത്തെ കാലാവധിയിൽ നിങ്ങളുടെ നിക്ഷേപം 40.58 ലക്ഷം രൂപയായി ഉയരും. സമാന രീതിയിൽ പത്ത് വർഷം കൂടി നിക്ഷേപിച്ചാൽ നിങ്ങൾക്ക് ഒരു കോടിയിലേറെ രൂപ തിരികെ ലഭിക്കും. അതായത് 25 വർഷം കൊണ്ട് 37 ലക്ഷം രൂപ അടയ്ക്കുന്ന നിങ്ങൾക്ക് 1.03 കോടി രൂപയാകും ലഭിക്കുക. ഇനി നിങ്ങളുടെ വരുമാനത്തിനുസൃതമായി 500 രൂപ മാത്രമാണ് നിക്ഷേപിക്കാൻ സാധിക്കുന്നതെങ്കിലും 25 വർഷം കഴിയുമ്പോൾ നിങ്ങൾ അടയ്ക്കുന്ന തുക മാത്രം ഒന്നര ലക്ഷമായിരിക്കും. പലിശ കൂടി കണക്കിലെടുത്താൽ അഞ്ച് ലക്ഷത്തോളം രൂപ, അതായത് മൂന്നിരട്ടി നിങ്ങൾക്ക് തിരികെ ലഭിക്കും.

ഒരു വ്യക്തിക്ക് ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുടങ്ങാനാകൂ. എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിൽ നിക്ഷേപം നടത്തിയാലേ ഉയർന്ന പലിശ ലഭിക്കുകയുള്ളുവെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80-സി പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങളുണ്ട്. പിപിഎഫ് നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും.

Story Highlights: ppf benefits money saving tips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here