നാല് എംഎൽഎമാർ കൂടി വിമത ക്യാമ്പിൽ; മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഏക്നാഥ് ഷിൻഡെ യുടെ വിമത പക്ഷത്തിന്റ നീക്കങ്ങൾക്ക് മറുതന്ത്രങ്ങളുമായി മഹാവികാസ് അഗാഡി നേതൃത്വം സജീവമാണ്. പ്രശ്ന പരിഹാരത്തിനായി ശരത് പവാറും രംഗത്തെത്തി. നാല് ശിവസേന എംഎൽഎമാർ കൂടി വിമത ക്യാമ്പിൽ എത്തി. അണികളെ ഉപയോഗിച്ച് വിമതരെ നേരിടാനുള്ള നീക്കമാണ് ഉദ്ധവ് താക്കറെ നടത്തുന്നത്. (maharashtra thackeray political crisis)
രാജിവെക്കാൻ തയ്യാറെന്ന് പ്രഖ്യാപിച്ച ശേഷം ഔദ്യോഗിക വസതിയായ വർഷ ബംഗ്ലാവിൽ നിന്നും കുടുംബ വീടായ മാതോശ്രീയിലേക്ക് മാറിയ ഉദ്ധവ് താക്കറെയെ കാത്ത് നൂറുകണക്കിന് അണികൾ റോഡിൽ അണിനിരന്നു. അണികളുടെ അതിവൈകാരികമായ പ്രകടനങ്ങൾക്ക് താക്കറെയുടെ ഇരു വസതികളും വേദിയായി.
Read Also: മഹാരാഷ്ട്രയിലെ കാര്യത്തിൽ ആശങ്കയില്ല, ശിവസേന അതിജീവിക്കും; കെ.സി വേണുഗോപാൽ
സേനയുടെ തലവൻ ആരെന്ന് വിമത വിഭാഗത്തിനു കൃത്യമായ സന്ദേശം നൽകാനാണ് താക്കറെ ഈ അവസരം ഉപയോഗിച്ചത്. നാല് എംഎൽഎമാർ കൂടി വിമത പക്ഷത്തു ചേരാൻ ഗുവാഹത്തിയിൽ എത്തിയെന്നാണ് റിപ്പോർട്ട്. ശിവസേനയുടെ ആഭ്യന്തരകാര്യം മാത്രമെന്ന നിലപാടുമായി ആദ്യ ഘട്ടത്തിൽ അകന്നു നിന്ന ശരത് പവാർ പ്രശ്നപരിഹാരത്തിനായി രംഗത്തിറങ്ങിയതോടെ അഗാഡി പക്ഷവും സജീവമായി. വിമത പക്ഷത്തുള്ള 17 എംഎൽഎമാരുമായി ഔദ്യോഗിക നേതൃത്വം ചർച്ച നടത്തിയതയായി റിപ്പോട്ടുണ്ട്.
ഷിൻഡെയെ മുഖ്യമന്ത്രിയാകുന്നത് ഉൾപ്പെടെ മഹാ വികാസ് അഗാഡി ഉന്നതതല യോഗത്തിൽ ചർച്ചയായി എങ്കിലും, എൻസിപി-കോൺഗ്രസ് സഖ്യവുമായി മുന്നോട്ടുകൊണ്ടുപോകാൻ ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഏകനാഥ് ഷിൻഡെ.
Story Highlights: maharashtra uddhav thackeray political crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here