Advertisement

രണ്ടുപേരും സൂപ്പറാണ്; കോടികളുടെ വിപണിമൂല്യം കൊണ്ട് തെന്നിന്ത്യയിലെ പവർഫുൾ താരജോഡിയായി നയൻതാരയും വിഘ്നേഷും

June 23, 2022
Google News 2 minutes Read
nayantara opt for surrogacy

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് ആധികാരികമായി തന്നെ പറയാനാകുന്ന വിധത്തിൽ വൻ ആരാധക പിന്തുണയുള്ള താരമാണ് നയൻതാര. ആലിയ ഭട്ട്- രൺബീർ കപൂർ താരവിവാഹത്തിനുശേഷം ദേശീയ തലത്തിൽ ഏറ്റവും ശ്രദ്ധനേടിയ വിവാഹം നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയുമാണ്. ജൂൺ ഒൻപതിനാണ് ഇരുവരും വിവാഹിതരയാത്. (Nayanthara vignesh sivan combined asset)

നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും ആകെ ആസ്തി 215 കോടിയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നയൻതാരയ്ക്ക് മാത്രം 165 കോടി രൂപയുണ്ടെന്നും 50 കോടിയോളം വിഘ്നേഷ് ശിവനുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. അതായത് വിവാഹം കഴിഞ്ഞതോടെ മറ്റ് പല പ്രമുഖ താരജോഡികളേയും വെല്ലുന്ന വിപണി മൂല്യം നയൻ-വിക്കി ജോഡിക്കുണ്ടായി.

ഒരു സിനിമയ്ക്കായി നയൻതാര പത്ത് കോടി വരെ പ്രതിഫലം വാങ്ങാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. 20 ദിവസത്തെ കാൾ ഷീറ്റിന് മാത്രമാണ് ഈ തുക. പരസ്യചിത്രങ്ങൾക്കായി നയൻ അഞ്ച് കോടി രൂപ വരെ വാങ്ങാറുണ്ട്. ഹൈദരാബാദിൽ 15 കോടി രൂപ വീതം വിലയുള്ള രണ്ട് ആഡംബര ഭവനങ്ങളും ചെന്നൈയിൽ രണ്ട് 4 BHK ഫ്ലാറ്റുകളും രാജ്യത്തുടനീളമുള്ള ഒന്നിലധികം റെസിഡൻഷ്യൽ പ്രോപ്പർട്ടികളും നയൻസിനുണ്ട്. 20 കോടി രൂപ വിലവരുന്ന ഒരു ഫ്ലാറ്റ് വിക്കിക്ക് നയൻസ് പ്രണയ സമ്മാനമായി നൽകിയിരുന്നു.

Story Highlights: Nayanthara vignesh sivan combined asset

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here