Advertisement

പാലക്കാട് അനസ് കൊലപാതകം; പൊലീസുകാരൻ അറസ്റ്റിൽ

June 23, 2022
Google News 2 minutes Read
Palakkad Anas murder; Policeman rafeek arrested

പാലക്കാട് അനസ് കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്റ്റിൽ. മുഖ്യപ്രതി ഫിറോസിൻ്റെ സഹോദരനും പൊലീസുകാരനുമായ റഫീക്കിനെ ഇന്ന് രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. റഫീഖിൻ്റെ പങ്ക് ചോദ്യം ചെയ്യലിലൂടെ ബോധ്യപ്പെട്ട ശേഷമാണ് പൊലീസ് നീക്കം. ( Palakkad Anas murder; Policeman rafeek arrested )

വിക്ടോറിയ കോളജിന് മുന്നില്‍വെച്ച് അനസിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍, പ്രതി ഫിറോസിന്റെ സഹോദരന്‍ റഫീക്കിനെയും വ്യക്തമായി കാണാം. എന്നാല്‍ റഫീക്ക് ബൈക്കില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പേ ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ തല്ലി വീഴ്ത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് റഫീക്കിനെതിരെ ആദ്യഘട്ടത്തിൽ നടപടിക്ക് പൊലീസ് സംശയിച്ചത്. എന്നാൽ ഫിറോസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് റഫീക്കിൻ്റെ പങ്ക് വ്യക്തമാകുകയും, പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Read Also: അനസിന്റെ മരണം കൊലപാതകം; ഫിറോസ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

തലയ്ക്കടിയേറ്റ് അനസ് ബോധരഹിതനായ ശേഷം ഇരുവരും ചേർന്നാണ് അനസിനെ ആശുപത്രിയിലെത്തിച്ചത്. അനസിന് ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് പരിക്കേറ്റെന്ന് ആശുപത്രി അതികൃതരോട് പറഞ്ഞതും റഫീഖ് ആയിരുന്നു. റഫീഖിനെ അന്വേഷണസംഘം ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. ഇന്ന് തന്നെ പ്രതിയെ കോടതിയിലും ഹാജരാക്കും.

Story Highlights: Palakkad Anas murder; Policeman rafeek arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here