Advertisement

സര്‍ക്കാര്‍ സ്‌കൂള്‍ മാലിന്യ സംഭരണ കേന്ദ്രമാക്കി; കുഞ്ഞുങ്ങള്‍ക്ക് ദുരനുഭവം

June 23, 2022
Google News 2 minutes Read
pela govt school waste issue

ആലപ്പുഴയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ മാലിന്യ സംഭരണ കേന്ദ്രമാക്കി പഞ്ചായത്ത് അധികൃതര്‍. ചെട്ടിക്കുളങ്ങര പേള ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുരവസ്ഥ. സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും കാലങ്ങളായി നടപടിയുണ്ടായിട്ടില്ല.( pela govt school waste issue)

കുരുന്നുകള്‍ പഠിക്കുന്ന ഈ സ്‌കൂളിന്റെ നടുമുറ്റമാണ് ചെട്ടിക്കുളങ്ങര പഞ്ചായത്ത് അധികൃതര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള സ്ഥലമാക്കി മാറ്റിയത്. കുട്ടികളുടെ ആരോഗ്യം പോലും പരിഗണിക്കാതെയുള്ള ഈ നടപടി പൊതുവിദ്യാഭ്യാസ മേഖലയെയും സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടെയാണെന്നത് ശ്രദ്ധേയം.

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മഴമറ കൃഷിക്ക് വേണ്ടി തീര്‍ത്ത ഇടമാണ് പഞ്ചായത്ത് അധികൃതര്‍ മാലിന്യനിക്ഷേപ കേന്ദ്രമാക്കി മാറ്റിയത്. അധ്യാപകരും മാതാപിതാക്കളുമടക്കം നിരവധി തവണ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കൊപ്പം ഇഴജന്തുക്കളുടെ ശല്യവും ഇതിലൂടെ ഉണ്ടാകും. കുഞ്ഞുങ്ങള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.

Read Also: സ്‌കൂള്‍ വിട്ട് വരുന്നതിനിടെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രതി പിടിയില്‍

സ്‌കൂളിന് ചുറ്റുമതില്‍ ഉള്‍പ്പടെ കെട്ടുന്നതിന് തുക അനുവദിച്ചെങ്കിലും നിര്‍മാണം ഇതുവരെയും ആരംഭിച്ചിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും കുറഞ്ഞുവരികയാണ്.

Story Highlights: pela govt school waste issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here