Advertisement

‘അഘാഡി സഖ്യം വിടുമെന്നല്ല സഞ്ജയ് റാവത്ത് ഉദ്ദേശിച്ചത്’; വിശദീകരണവുമായി എന്‍സിപി

June 23, 2022
Google News 3 minutes Read

മഹാവികാസ് അഘാഡി സഖ്യം വിടാന്‍ തയാറാണെ ശിവസേന വക്താവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍. സഖ്യം വിടുമെന്നല്ല സഞ്ജയ് രാവത്ത് ഉദ്ദേശിച്ചതെന്നും വിമത എംഎല്‍എമാരെ മുംബൈയിലേക്ക് ക്ഷണിക്കുക എന്നതായിരുന്നു റാവത്തിന്റെ ഉദ്ദേശമെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ഉദ്ധവ് താക്കറെയെ പിന്തുണയ്ക്കാനാണ് എന്‍സിപി തീരുമാനം. സര്‍ക്കാര്‍ താഴെവീണാലും പ്രതിപക്ഷത്തിരിക്കാനും എന്‍സിപി തയാറാണെന്ന് ജയന്ത് പാട്ടീല്‍ ട്വന്റിഫോറിനോട് പറഞ്ഞു. (sanjeev raut didnt mean that shiv sena soon leave alliance says ncp)

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തുടരുമെന്നാണ് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ഉറപ്പിച്ചുപറയുന്നത്. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. മഹാ വികാസ് അഘാഡി സഖ്യത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോരാടുമെന്നും അദ്ദേഹം നിലപാട് പറഞ്ഞു.

Read Also: വീട്ടുതടങ്കലില്‍ നിന്ന് ഏകാന്ത തടവിലേക്ക്; ഓങ് സാന്‍ സൂചിയെ രഹസ്യ ജയിലിലേക്ക് മാറ്റി

വിമത എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിയതാണെന്ന് ശരദ് പവാര്‍ ആരോപിക്കുന്നു. എംഎല്‍എമാരെ തെറ്റിദ്ധരിപ്പിച്ച് കടത്തിക്കൊണ്ട് പോകുകയായിരുന്നു. ഇതിനെല്ലാം പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ഇനിയും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴുള്ള രാഷ്ട്രീയപ്രതിസന്ധി വളരെവേഗം മറികടക്കാന്‍ സാധിക്കുമെന്നും ശരദ്പവാര്‍ പറഞ്ഞു.

Story Highlights:sanjeev raut didnt mean that shiv sena soon leave alliance says ncp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here