സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സ് ഉണ്ടോ ? സൗജന്യ വസ്തുക്കൾ ലഭിക്കുന്നുണ്ടോ ? എങ്കിൽ നികുതിയുടെ പരിധിയിൽ നിങ്ങളുമുണ്ട്

സോഷ്യൽ മീഡിയയിൽ അത്യാവശ്യം ഫോളോവേഴ്‌സ് ഉള്ള വ്യക്തിയാണോ നിങ്ങൾ ? ഇതിലൂടെ സെയിൽസും പ്രമോഷനുമെല്ലാം നടത്തി വരുമാനം കണ്ടെത്തുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇത് നിങ്ങളും ആദായ നികുതിയുടെ പരിധിയിൽ വരും. ( social media influencers income tax )
ആദായ നികുതി വകുപ്പിന്റെ പുതിയ നിയമപ്രകാരം സെയിൽസ് പ്രമോഷനായി വാങ്ങുന്ന സൗജന്യ വസ്തുക്കൾക്ക് ജൂലൈ 1 മുതൽ ടിഡിഎസ് ഈടാക്കും. ഡോക്ടർമാർക്ക് ലഭിക്കുന്ന സൗജന്യ മരുന്ന് സാമ്പിളുകൾക്കും ഇതേ രീതിയിൽ ടിഡിഎസ് ഈടാക്കും.
ഒരു സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ച് പ്രമോഷൻ നടത്തിയ ശേഷം കമ്പനിക്ക് തന്നെ തിരികെ നൽകുകയാണെങ്കിൽ ഈ വസ്തുക്കളെ ‘ബെനിഫിറ്റ്’ ആയോ ‘പർക്വിസിറ്റ്’ ആയോ കണക്കാക്കില്ല. അതുകൊണ്ട് തന്നെ ഇത്തരക്കാർ നികുതി അടയ്‌ക്കേണ്ട. ഒരു സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തിക്ക് നൽകുന്ന ആനുകൂല്യങ്ങളോ പെർക്വിസിറ്റോ 20,000 രൂപയിൽ കൂടുതലായാൽ ലഭ്യമാക്കുന്ന വ്യക്തി ടിഡിഎസ് ഈടാക്കി സർക്കാറിലേക്ക് പത്ത് ശതമാനം അടയ്ക്കണം.
Read Also: മാസം 500 രൂപ മാത്രം നിക്ഷേപിച്ച് ലക്ഷങ്ങൾ സ്വന്തമാക്കാം
എന്നാൽ സോഷ്യൽ മീഡിയ ഇൻഫഌവൻസറായ വ്യക്തിക്ക് ലഭിക്കുന്ന സൗജന്യ സാമ്പിളുകൾക്ക് നികുതി അടയ്‌ക്കേണ്ട. ഉദാഹരണത്തിന് സാമ്പിളിനുവേണ്ടി സൗന്ദര്യ വർധക വസ്തുക്കൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക് നികുതി അടയ്‌ക്കേണ്ട. മറിച്ച് കാറുകൾ, ടെലിവിഷൻ, മൊബൈൽ ഫോണുകൾ, സൗജന്യ ടിക്കറ്റ്, വിദേശ യാത്രകൾ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയ്ക്ക് വികുതി അടയ്ക്കണം.
നിങ്ങൾ ഒരു ഡോക്ടറാണെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന സൗജന്യ മരുന്നിന് നികുതി അടയ്‌ക്കേണ്ടി വരും.
Story Highlights: social media influencers income tax
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here