ബഹറൈനിൽ ഫിസിയോതെറാപ്പി ക്ലിനിക്കിൽ ജോലി വാഗ്ദാനം; പിന്നീട് വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; കേസിലെ വിചാരണയ്ക്ക് തുടക്കമായി

ബഹറൈനിലെ ഫിസിയോതെറാപ്പി ക്ലിനിക്കിൽ ജോലി വാഗ്ദാനം ചെയ്ത് പിന്നീട് വേശ്യാവൃത്തിക്ക് നിർബന്ധിച്ച കേസിൽ വിചാരണ ആരംഭിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ട 38 ഉം 32 ഉം വയസുള്ള രണ്ട് സ്ത്രീകളും കോടതിയിൽ കുറ്റം നിഷേധിച്ചു. ( Bahrain woman forced to prostitution trial )
മൂന്ന് യുവതികളെയാണ് ഫിസിയോതെറാപ്പി ക്ലിനിക്കിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ ബഹറൈനിലെത്തിച്ചത്. തുടർന്ന് ഒരു മുറിയിൽ പൂട്ടിയിട്ട് വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നു. തങ്ങളെ 600 ബഹറൈൻ ദിനാറിനാണ് വിറ്റതെന്ന് ഇരയായ പെൺകുട്ടി പറഞ്ഞു. രക്ഷപ്പെടണമെങ്കിൽ 1,200 ദിനാർ വീതം നൽകണമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പ്രോസിക്യൂട്ടറോട് വെളിപ്പെടുത്തി.
പെൺകുട്ടികളിൽ ഒരാൾ വേശ്യാലയത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട് എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് റെയ്ഡ് നടത്തുകയും കെണിയിൽ അകപ്പെട്ട മറ്റ് രണ്ട് പെൺകുട്ടികളെ കൂടി രക്ഷപ്പെടുത്തുകയും ചെയ്തു.
പ്രതികളായ രണ്ട് സ്ത്രീകൾക്കെതിരെയും മനുഷ്യക്കടത്ത്, വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Story Highlights: Bahrain woman forced to prostitution trial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here