Advertisement

അവയവ മാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; വിശദീകരണം നൽകി വകുപ്പ് മേധാവികൾ

June 24, 2022
Google News 2 minutes Read

അവയവ ശസ്ത്രക്രിയയെ തുടർന്ന് തിരുവനന്തപുരത്ത് രോഗി മരിച്ച സംഭവത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകി വകുപ്പ് മേധാവികൾ. ഡ്യൂട്ടിയുണ്ടായിരുന്ന മറ്റ് ജീവനക്കാരോടും മരിച്ച സുരേഷിന്റെ വീട്ടുകാരോടും അഡീഷണൽ ചീഫ് സെക്രട്ടറി സംസാരിക്കും.

തിരുവനന്തപുരം മെഡി.കോളജിലെ രോഗിയുടെ മരണം വിദഗ്‌ധ സമിതി അന്വേഷിക്കണമെന്ന ആവശ്യം ആരോഗ്യമന്ത്രി വീണ ജോർജ് തള്ളിയിരുന്നു. മെഡിക്കൽ കോളജിൽ വൃക്ക മാറ്റി വെച്ച രോഗി മരിച്ച സംഭവം മെഡിക്കൽ കോളജ് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ ലംഘനം തെളിഞ്ഞാൽ അന്വേഷണത്തിന് തയാറാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് ഡോക്ടർമാർക്കെതിരെ നടപടി ഉണ്ടായത്.വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി നേരിടാൻ തയാ റാണ്. സസ്പെൻഷൻ എടുത്തു ചാടിയുള്ളതാണ്. പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വരുന്നതിനു മുൻപ് നടപടി സ്വീകരിച്ചത് ശരിയല്ല.സംഭവത്തിൻറെ ദൃശ്യങ്ങൾ എടുക്കുകയും അത് ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് പിന്നിൽ മെഡിക്കൽ കോളജിനെതിരെ അപവാദ പ്രചാരണം നടത്താൻ എന്നുള്ള ലക്ഷ്യം ഉണ്ടോ എന്ന് സംശയം ഉണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

Read Also: വൃക്ക രോഗി മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം വേണം; കെ.സുധാകരന്‍ എംപി

ശസ്ത്രക്രിയ മുറിയിലേക്ക് അല്ല അവയവം കൊണ്ട് പോകേണ്ടത്. അത് ട്രാൻസ്‌പ്ലാന്റ് ഐസിയുലേക്കാണ് കൊണ്ടുപോകേണ്ടത്എന്നാൽ ആരാണ് അത് ശാസ്ത്രക്രിയ മുറിയിലേക്ക് കൊണ്ടുപോയത് എന്ന് അറിയില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചിരുന്നു.

Story Highlights: Explanations in Organ transplant surgery delayed in TVM medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here