Advertisement

സുഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് വിമാന സർവീസുമായി സലാം എയർ

June 24, 2022
Google News 2 minutes Read
SALAM AIR

ഒമാനിലെ സുഹാറിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ്​ ജൂലൈ 22ന് ആരംഭിക്കും. സുഹാറിൽനിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാന സർവീസാണ് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ അടുത്ത മാസം മുതൽ നടത്തുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രണ്ട് വീതം സർവീസാണ് ആദ്യഘട്ടത്തിൽ നടത്തുക.

ബാത്തിന, ബുറൈമി മേഖലയിലെ മലയാളികൾക്കാണ് ഇതിന്റെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കുന്നത്. സുഹാറിൽനിന്ന് രാത്രി 12.25ന് പുറപ്പെടുന്ന വിമാനം രാവിലെ 5.30ന് കോഴിക്കോട്ടെത്തും. കോഴിക്കോടുനിന്ന് രാവിലെ 6.20ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 8.15ന് സുഹാറിലെത്തും.

Read Also: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ‘പോരാളികൾ’ എന്ന് വിശേഷിപ്പിച്ച് ഷാഫി പറമ്പിൽ

എയർ അറേബ്യ മുമ്പ്​ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണക്ഷൻ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ ഈ സർവീസ് നിലവിലില്ല. ഈ മേഖലയിൽ ഉള്ളവർക്ക് വലിയ ആശ്വാസമായിരുന്നു എയർ ആറേബ്യയുടെ സർവീസ്. ബുറൈമി, ബാത്തിന മേഖലയിൽ‍ നിന്നുള്ളവർ സലാം എയർ സർവീസിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

Story Highlights: Salam Air operates flights from Suhar to Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here