Advertisement

‘എസ്എഫ്‌ഐ ഗുണ്ടകള്‍ അരാജകത്വം സൃഷ്ടിക്കുന്നു’; രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍

June 24, 2022
Google News 3 minutes Read

വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. അക്രമം നടത്തി എസ്എഫ്‌ഐ ഗുണ്ടകള്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. വയനാടിനെ സംബന്ധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി കൃത്യമായി ഇടപെടാറുണ്ട്. ഇതിലും രൂക്ഷമായ വിഷയങ്ങള്‍ ഉണ്ടായപ്പോഴും സംസ്ഥാനത്തെ ഒരു എംപിയുടെ ഓഫിസിനുനേരെയും അക്രമമുണ്ടായിട്ടില്ല. എസ്എഫ്‌ഐ ഇന്ന് ചെയ്തത് തോന്നിവാസവും ശുദ്ധതെമ്മാടിത്തവുമാണെന്ന് ഷാഫി പറമ്പില്‍ ആഞ്ഞടിച്ചു. (shafi parambil slams sfi march to rahul gandhi mp office)

ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെയോ കൃത്യമായി ഇടപെടാന്‍ മറന്നുപോയ സംസ്ഥാന സര്‍ക്കാരിനെതിരെയോ ഒരു വരി പ്രതിഷേധം പോലും രേഖപ്പെടുത്താത്തവരാണ് ഇപ്പോള്‍ എം പിയുടെ ഓഫിസിന് നേരെ ആക്രമണം നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് വധശ്രമമെന്ന് പറഞ്ഞവരാണ് സംസ്ഥാനം ഭരിക്കുന്നത്. എം പിയുടെ ഓഫിസിന് നേരെ നടന്ന അക്രമത്തിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഞങ്ങള്‍ ജനാധിപത്യപരമായി പ്രതിരോധിക്കും. ഷാഫി പറമ്പില്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ഇങ്ങനെ വേണം ആഘോഷിക്കാൻ; സോഷ്യൽ മീഡിയയിൽ ഹിറ്റായി കല്യാണക്കലവറയിലെ കല്യാണപ്പാട്ട്

ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്എഫ്‌ഐ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി. പൊലീസ് ലാത്തി വീശി.ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എംപി യുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഐഎം എന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു.

Story Highlights: shafi parambil slams sfi march to rahul gandhi mp office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here