വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിഷയമല്ല; പിന്നിൽ വലിയ ഗൂഢാലോചന, മുഖ്യമന്ത്രി മറുപടി പറയണം ടി.സിദ്ദിഖ് എം.എൽ.എ

എസ്.എഫ്.ഐ കാട്ടിയത് ഗുണ്ടായിസമെന്ന് ടി.സിദ്ദിഖ് എം.എൽ.എ. ആക്രമണം ആസൂത്രിതം, ക്രമസമാധനനില തകർന്നു. മുഖ്യമന്ത്രി മറുപടി പറയണം. സിപിഐഎം കനത്തവില നൽകേണ്ടി വരുമെന്നും ടി.സിദ്ദിഖ് പറഞ്ഞു. എസ്എഫ്ഐ ബഫർ സോൺ വിഷയത്തിൽ മാർച്ച് നടത്തിയത് വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിഷയമല്ല ഇത്.(t siddique against sfi march)
പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്തിനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് നോക്കി നിൽക്കെയാണ് ആക്രമണം. വിഷയത്തെ സംബന്ധിച്ച് ഒരുതരത്തിലുള്ള സ്റ്റേറ്റ്മെന്റും എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. വിഷയത്തെ ജനാധിപത്യപരമായി നേരിടുമെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.
Read Also: ഇങ്ങനെ വേണം ആഘോഷിക്കാൻ; സോഷ്യൽ മീഡിയയിൽ ഹിറ്റായി കല്യാണക്കലവറയിലെ കല്യാണപ്പാട്ട്
രാഹുലിനെതിരെ മോദി നടത്തുന്ന നീക്കം പിണറായി ഏറ്റെടുത്തെന്ന് കെ.സി.വേണുഗോപാൽ. അക്രമത്തിനോട് യോജിപ്പില്ലെന്ന് സിപിഐഎം ഒരക്രമവും നടത്താൻ പാടില്ലെന്നാണ് പാർട്ടി നിലപാടെന്ന് പി.ഗഗാറിൻ പറഞ്ഞു.
ഓഫീസിലേക്ക് പ്രവർത്തകർ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എംപി യുടെ ഓഫീസിൻറെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു. എസ്എഫ്ഐ പ്രവർത്തകരെ പറഞ്ഞയച്ചത് സിപിഐഎമ്മാണെന്ന് ഡിസിസി പ്രസിഡൻറ് ആരോപിച്ചു. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
Story Highlights: t siddique against sfi march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here