Advertisement

ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം ഊരി മാറ്റുന്നതിനെതിരെ നിയമ നിർമാണം നടത്താനൊരുങ്ങി അമേരിക്ക

June 24, 2022
Google News 2 minutes Read
us bill against stealthing

ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നതിനെതിരെയുള്ള നിയമനിർമ്മാണത്തിന് നീക്കം നടത്തി അമേരിക്ക. കഴിഞ്ഞ മാസം അവതരിപ്പിച്ച ബില്ലിൽ ‘സ്റ്റെൽതിംഗ്’ എന്ന ഈ കുറ്റകൃത്യത്തെ ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്തരം നടപടിക്ക് ഇരകളാകുന്നവർക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നതിനും, കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ഈ നീക്കം വഴിയൊരുക്കും. ( us bill against stealthing )

‘കൺസന്റ് ഇസ് കീ ആക്ട്’ എന്ന പേര് നൽകിയിരിക്കുന്ന മറ്റൊരു ബില്ലിൽ വിവിധ സ്റ്റേറ്റുകൾക്ക് സ്വന്തം നിലയ്ക്ക് നിയമനിർമാണം നടത്താനുള്ള അനുമതിയും നൽകുന്നുണ്ട്.

2021 സെപ്റ്റംബർ 14 ന് സ്റ്റെൽതിംഗിനെതിരെ കാലിഫോർണിയ ബിൽ അവതരിപ്പിച്ചിരുന്നു. ഒക്ടോബർ 8ന് നിയമം പാസാക്കുകയും ചെയ്തു. അമേരിക്കയിൽ ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നത് നിയമവിരുദ്ധമാക്കിയ ആദ്യ സ്റ്റേറ്റ് ആയി ഇതോടെ കാലിഫോർണിയ. അന്ന് കാരോലിൻ ബി മലോണി, നോർമ ജെ ടോറസ്, റോ ഖന്ന എന്നിവരാണ് ബിൽ മുന്നോട്ടുവച്ചത്.

Read Also: വിവാഹത്തിന് മുമ്പ് ലൈംഗികത നിരസിക്കുന്നത് യഥാർത്ഥ പ്രണയത്തിന്റെ അടയാളം; ഫ്രാൻസിസ് മാർപ്പാപ്പ

തുടർന്നാണ് രാജ്യം മുഴുവൻ ഇത്തരമൊരു നിയമം കൊണ്ടുവരാനുള്ള ബിൽ ആലോചനയിൽ വന്നത്. സ്‌റ്റെൽതിംഗ് എന്നത് അന്തസ്, വിശ്വാസം എന്നിവയുടെ വലിയ ലംഘനമാണെന്നും, മാനസികവും ലൈംഗികമായുള്ള പീഡനമാണെന്നും സ്റ്റെൽതിംഗ് ആക്ട് 2022 എന്ന ഹൗസ് ബില്ലിൽ പറയുന്നു.

2017 ൽ മെൽബൺ സെക്ഷ്വൽ ഹെൽത്ത് സെന്റർ ആന്റ് മൊനാഷ് യൂണിവേഴ്‌സിറ്റി സ്റ്റഡി നടത്തിയ പഠനം പ്രകാരം മൂന്നിൽ ഒരു സ്ത്രീ സ്റ്റെൽതിംഗിന് വിധേയമാകുന്നുണ്ടെന്നാണ് കണക്ക്. 2019 ൽ ജേക്കബസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുമൻസ് ഹെൽത്ത് 21 വയസിനും 30 വയസിനും മധ്യേയുള്ള സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 12% പേരും സ്റ്റെൽതിംഗിന് വിധേയരാകുന്നുണ്ടെന്ന് പറയുന്നു. 2019 ൽ സൈക്ക്ഇൻഫോ 626 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ 10 ശതമാനം പേരും പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം ഊരി മാറ്റാറുണ്ടെന്ന് സമ്മതിച്ചിരുന്നു.

ഗർഭഛിദ്രത്തിനുള്ള അവകാശവും മറ്റും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന ഇക്കാലത്ത് സ്റ്റെൽതിംഗിനെതിരായ നിയമം അനിവാര്യമാണെന്നാണ് സ്ത്രീകൾ വിലയിരുത്തുന്നു.

Story Highlights: us bill against stealthing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here