Advertisement

വിവാഹവസ്ത്രം ആവശ്യക്കാർക്ക് കൈമാറാൻ തയ്യാർ; ഇതൊരു നല്ല തുടക്കമെന്ന് പ്രശംസിച്ച് സോഷ്യൽ മീഡിയ…

June 24, 2022
Google News 0 minutes Read

ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും ഒട്ടും കുറവില്ലാതെയാണ് ഇന്ന് മിക്ക വിവാഹങ്ങളും നടക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ദിവസമായിരിക്കണം ഇത് എന്നാണ് എല്ലാരും ആഗ്രഹിക്കുന്നതും. അതുകൊണ്ട് തന്നെ വ്യത്യസ്‍തമായി നടത്തണം എന്നുതന്നെയാണ് മിക്കവരുടെയും ആഗ്രഹം. വസ്ത്രത്തിനും ആഭരണത്തിനുമായി വലിയ തുക തന്നെ ആളുകൾ ചെലവഴിക്കാറുണ്ട്. തന്റെ വിവാഹം വ്യത്യസ്തമാക്കാൻ വ്യത്യസ്തമായ തീരുമാനം എടുത്തിരിക്കുകയാണ് ഒരു യുവതി. തന്റെ വിവാഹ വസ്ത്രം മറ്റുള്ളവർക്ക് നൽകാനാണ് തീരുമാനം.

യുഎസിലാണ് സംഭവം നടന്നിരിക്കുന്നത്. ഗ്വെൻഡോളിൻ സ്റ്റൾജിസ് എന്ന സ്ത്രീയാണ് തന്റെ വിവാഹ വസ്ത്രം ആവശ്യക്കാർക്കു നൽകാം എന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. മെയ് 20 നാണ് പോസ്റ്റിട്ടിരിക്കുന്നത്. 3000 ഡോളർ വില വരുന്ന വിവാഹ വസ്ത്രമാണ് ഇതെന്നും ഇത് ആവശ്യക്കാർക്ക് നൽകാൻ തയ്യാറാണെന്നും യുവതി ഫേസ്‌ബുക്കിൽ കുറിച്ചു. വിവാഹദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ ഡ്രൈക്ലീൻ ചെയ്ത് മൂന്നുമാസത്തിനകം മറ്റ് ആവശ്യക്കാര്‍ക്കു നൽകാമെന്നും യുവതി പറഞ്ഞിരുന്നു. അത്തരത്തിൽ വസ്ത്രം കൈമാറി ഉപയോഗിക്കാമെന്നും ഇത് വിവാഹ ചിലവ് കുറയ്ക്കാനും അത്യാവശ്യക്കാർക്ക് സഹായകമാകുമെന്നും യുവതി കുറിച്ചു. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് യുവതിയുടെ ഈ പ്രവൃത്തി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. മനോഹരമായ പ്രവൃത്തിയെന്നും ആളുകൾക്ക് ഇത് മാതൃകയാണെന്നും ആളുകൾ കുറിച്ചു. യുവതിയുടെ ഈ പ്രവൃത്തിയിൽ പ്രചോദനം കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ഡ്രീം ഡ്രസസ് എന്ന പേരിൽ ഫേസ് ബുക്കിൽ ഒഫീഷ്യൽ പേജ് തുടങ്ങി ഇതുവഴി മറ്റുപലരും തങ്ങളുടെ വിവാഹവസ്ത്രം ആവശ്യക്കാർക്കു നൽകാൻ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. ഉപയോഗ ശേഷം വസ്ത്രം തിരിച്ച് ഉടമസ്ഥന് തന്നെ നൽകണം. വീണ്ടും ഇത് ആവശ്യക്കാരിലേക്ക് എത്തിക്കാം…

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here