Advertisement

ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതിന് യുവതാരത്തെ കുറ്റപ്പെടുത്തി ആരാധകർ; ദേഷ്യത്തിൽ പ്രതികരിച്ച് കോലി: വിഡിയോ

June 25, 2022
3 minutes Read
kamlesh nagarkoti virat kohli selfie

ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതിന് ഇന്ത്യൻ യുവ പേസർ കമലേഷ് നഗർകൊടിയെ കുറ്റപ്പെടുത്തി ആരാധകർ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി കൗണ്ടി ടീം ലെസസ്റ്റർഷെയറിനെതിരെ ഇന്ത്യ പരിശീലന മത്സരം കളിക്കുകയാണ്. ഈ മത്സരത്തിൻ്റെ രണ്ടാം ദിനത്തിലാണ് സംഭവം. നഗർകൊടിയെ കുറ്റപ്പെടുത്തിയ ആരാധകർക്കെതിരെ മുൻ ക്യാപ്റ്റൻ വിരാട് കോലി രംഗത്തുവന്നു. ഇവരോട് കോലി ദേഷ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. (kamlesh nagarkoti virat kohli selfie)

“ഞാൻ കുറേ നേരമായി ഒരു ഫോട്ടോയ്ക്ക് ചോദിക്കുന്നു. ഓഫീസിൽ നിന്ന് ഒരു ദിവസത്തെ അവധിയെടുത്താണ് കളി കാണാൻ വന്നത്. അതുകൊണ്ട് ഒപ്പം ഒരു ഫോട്ടോയെങ്കിലും എടുക്കാൻ നഗർകൊടിയെ ഞാൻ വിളിക്കുകയാണ്.”- ആരാധകരിലൊരാൾ കോലിയോട് പറയുന്നു. “അവൻ ഇവിടെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്. ഫോട്ടോ എടുക്കാനല്ല” എന്ന് കോലി മറുപടി പറയുന്നു. ഇവർ തമ്മിൽ പരസ്പരം കുറച്ചുസമയം സംസാരിക്കുന്നത് വിഡിയോയിൽ കാണാം.

Read Also: ഇന്ത്യൻ ജഴ്സിയിൽ 15 വർഷം; പോസ്റ്റുമായി രോഹിത് ശർമ

ഇന്ത്യൻ ടീമിൽ അംഗമല്ലാത്ത നഗർകൊടി ടീമിൻ്റെ നെറ്റ് ബൗളറാണ്. ഇന്ന് ലെസസ്റ്റർഷെയറിനെതിരെയാണ് നഗർകൊടി കളിക്കാനിറങ്ങിയത്. താരം ശാർദ്ദുൽ താക്കൂറിൻ്റെ വിക്കറ്റും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 230 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ ഇന്ത്യക്ക് 232 റൺസ് ലീഡുണ്ട്. രണ്ടാം ഇന്നിംഗ്സിൽ ശ്രീകർ ഭരത് (43), ശുഭ്മൻ ഗിൽ (38) തുടങ്ങിയവർ തിളങ്ങി. കോലി (37) ക്രീസിൽ തുടരുന്നു.

ജൂലായ് ഒന്നിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കുക.

Story Highlights: kamlesh nagarkoti virat kohli selfie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top