Advertisement

മത്സ്യബന്ധന വള്ളങ്ങൾ ഉപയോഗിച്ച് വഴി തടഞ്ഞു; ആവിക്കൽതോട് മലിനജല പ്ലാന്റ് നിർമ്മാണത്തിനെതിരെ ജനകീയ പ്രതിഷേധം

June 25, 2022
Google News 1 minute Read

കോഴിക്കോട് കോർപറേഷനിലെ ആവിക്കൽ തോടിൽ മലിനജല സംസ്കരണ പ്ലാൻ്റ് നിർമ്മാണത്തിനെതിരെ ഇന്നും ജനകീയ പ്രതിഷേധം. സർവേ നടപടികൾക്ക് ഉദ്യോഗസ്ഥർ എത്തിയാൽ എന്ത് വിലകൊടുത്തും തടയുമെന്ന് പ്രദേശവാസികൾ പറഞ്ഞു. മത്സ്യബന്ധന വള്ളങ്ങൾ ഉപയോഗിച്ചു വഴി തടയുകയും ചെയ്തു.

സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ഇന്ന് രാവിലെയും സമരമുഖത്തെത്തി. ഉദ്യോഗസ്ഥർ എത്തിയാൽ എന്ത് വില കൊടുത്തും തടയാനായി വലിയൊരു ജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. സൂചനയായി മത്സ്യ ബന്ധന വള്ളങ്ങൾ ഉപയോഗിച്ച് വഴി തടഞ്ഞു. ഇതൊരു സൂചന മാത്രമാണെന്നാണ് സമരക്കാർ പറയുന്നത്.

Read Also: ആവിക്കൽതോട് മലിനജല പ്ലാന് നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു; പ്രദേശത്ത് വൻ പൊലീസ് സന്നാഹം

പദ്ധതിയിൽ നിന്ന് കോർപറേഷൻ പിന്മാറിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ സമരം കടുപ്പിക്കുമെന്നാണ് സമരസമിതി പറയുന്നത്. ജനപ്രതിനികളോടു പോലും കൂടിയാലോചിക്കാതെയാണ് കോർപ്പറേഷൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Story Highlights: Protest against Sewage plan construction Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here