Advertisement

ജൂനിയർ അഭിഭാഷകർക്ക് 3000 രൂപ സ്‌റ്റൈപ്പെൻഡ്

June 25, 2022
Google News 2 minutes Read
Rs 3,000 stipend for junior lawyers in kerala

ജൂനിയർ അഭിഭാഷകർക്ക് 3000 രൂപ വീതം പ്രതിമാസ സ്‌റ്റൈപ്പെൻഡ് അനുവദിച്ച് സർക്കാർ ഉത്തരവായി. 30 വയസിൽ കൂടാത്ത, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള അഭിഭാഷകർക്കാണ് സ്‌റ്റൈപ്പെൻഡ് നൽകുക. ബാറിലെ സേവന കാലം മൂന്ന് വർഷത്തിൽ അധികരിക്കരുത്. പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്നവർക്ക് വാർഷിക വരുമാന പരിധി ബാധകമാവില്ല. ( Rs 3,000 stipend for junior lawyers in kerala )

Read Also: ‘കേസ് നൽകിയത് പണത്തിനു വേണ്ടി ആയിരുന്നില്ല’; ഡെപ്പിന് ആംബറിന്റെ പണം വേണ്ടെന്ന് അഭിഭാഷകർ

അഭിഭാഷകക്ഷേമനിധിയിൽ നിന്ന് ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസ സ്‌റ്റൈപ്പെൻഡ് നൽകാൻ ബാർ കൗൺസിൽ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരുന്നു. അഭിഭാഷകക്ഷേമ നിധി നിയമ പ്രകാരം രൂപം നൽകിയതാണ് ക്ഷേമനിധി. സർക്കാരിന്റെ മുൻകൂർ അനുമതിയോടെയാണ് തുക നൽകുക. ഇതു പ്രകാരം അഭിഭാഷക ക്ഷേമനിധി ട്രസ്റ്റി കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

Story Highlights: Rs 3,000 stipend for junior lawyers in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here