സ്റ്റേ “പൗസിറ്റിവ്”; ലാലേട്ടനൊപ്പം പ്രിയപ്പെട്ട നീറോ, രണ്ടുപേരും ക്യൂട്ടെന്ന് സോഷ്യൽ മീഡിയ…

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ത്യൻ സിനിമയിലെ തന്നെ മഹാനടനായ മോഹൻലാൽ. മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നത് ഏറെ അഭിമാനത്തോടെ മലയാളികൾ നെഞ്ചോട് ചേർക്കുന്ന ഒന്നാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. ഇതിന് മുൻപും മോഹൻലാലിൻറെ വിവിധ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇപ്പോൾ മോഹൻലാൽ ഇന്ന് തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക് പ്രൊഫൈലുകളിൽ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നിറഞ്ഞ് ചിരിക്കുന്ന മോഹൻലാലും ഒപ്പം തന്നെ പ്രിയപ്പെട്ട പൂച്ചയും ഒപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. “Staying pawsitive” എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. മോഹൻലാലിന്റെ സിനിമാ ഡയലോഗുകൾ ഉൾപ്പെടുത്തിയാണ് പല കമന്റുകളും. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്.
44 വർഷത്തെ തന്റെ കരിയറിൽ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും ചുവടുവയ്ക്കുകയാണ് ഇദ്ദേഹം. ഒരു സൂപ്പർതാര പരിവേഷമില്ലാതെ ആളുകളോട് ഇടപഴകുന്ന മോഹൻലാൽ പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ സംവിധാന സഹായിയായ മോഹൻലാലിൻറെ വിഡിയോ ഈ അടുത്ത് ശ്രദ്ധനേടിയിരുന്നു.
മറ്റുതാരങ്ങളുടെ ഷോട്ടിൽ സഹായിയായി പ്രവർത്തിക്കുകയാണ് താരം. ഒപ്പം നിൽക്കുന്നവരുടെ ക്ഷേമവും മോഹൻലാൽ അന്വേഷിക്കുന്നത് കാണാം. അതുപോലെ തന്നെ സംവിധായകൻ ജീത്തുവിനോട് എങ്ങനെയാണ് ആ ഷോട്ട് വരേണ്ടത് എന്നതിനെക്കുറിച്ചും വിശദമായി തിരക്കുന്നു. 2022 മെയ് 20-ന് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്‌ത സിനിമയിൽ സൈജു കുറുപ്പ്, ലിയോണ ലിഷോയ്, അനുശ്രീ, ശിവദ, ഉണ്ണി മുകുന്ദൻ, അനു മോഹൻ, നന്ദു, പ്രിയങ്ക നായർ, രാഹുൽ മാധവ്, അദിതി രവി, അനു സിത്താര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here