‘ജോലി മതിയാക്കുന്നു’; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു രാജിക്കത്ത്
പലതരത്തിലുള്ള രാജിക്കത്തുകള്‍ കാട്ടുതീ പോലെ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഏറെ ദുഖത്തോടെ പിരിഞ്ഞു പോകുന്നവരും, പുതു പ്രതീക്ഷകൾ തേടി പോകുന്നവരും ഇതിൽ പെടുന്നു. എന്നാൽ ഇപ്പോൾ യൂട്യൂബ് ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പങ്കുവച്ച ഒരു രാജിക്കത്താണ് തരംഗമായി മാറുന്നത്. ഒറ്റവരിയിൽ വളരെ രസകരമായാണ് രാജിക്കത്ത് തയ്യാറാക്കിയിരിക്കുന്നത്.
‘ആരെ ഉദ്ദ്യേശിച്ചാണോ, അവര്‍ക്ക്, ചാലിയേ ഖതം കര്‍തേ ഹേ (ഇത് ഇപ്പോള്‍ അവസാനിപ്പിക്കാം)’ എന്ന് മാത്രമേ രാജി കത്തില്‍ പറയുന്നുള്ളൂ. ‘നല്ല രാജി കത്ത്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോം
ട്വീറ്റ് ചെയ്തിരിക്കുന്നത്. വെള്ള പേപറില്‍ എഴുതിയ കത്തിന് രസകരമായ നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരു ദിവസം മുമ്പ് ഷെയർ ചെയ്ത പോസ്റ്റിന് 8,700 ലൈക്കുകളും ലഭിച്ചു.
nice resignation letter pic.twitter.com/qhYo3quPA7
— YouTube India (@YouTubeIndia) June 23, 2022
Story Highlights: YouTube India’s ‘Nice Resignation Letter’ Wins Approval Of Twitter Users
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here