Advertisement

ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം

June 26, 2022
2 minutes Read
guruvayur express minor girl attacked
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തു. ( guruvayur express minor girl attacked )

ഗുരുവായൂർ എക്‌സ്പ്രസിലായിരുന്നു സംഭവം നടന്നത്. ട്രെയിനിലുണ്ടായിരുന്ന രണ്ട് പേരാണ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത്. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന് ആരോപണമുണ്ട്. തുടർന്ന് കുടുംബം തൃശൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കേസ് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.

Read Also: പതിനാറുകാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

റെയിൽവേ പൊലീസ് സംഭവത്തിൽ പോക്‌സോ കേസ് എടുത്തിട്ടുണ്ട്. അതിക്രമം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Story Highlights: guruvayur express minor girl attacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement