Advertisement

ഒളിച്ചുകളിച്ച് മഴ; അയർലൻഡ്-ഇന്ത്യ ടി-20 വൈകുന്നു

June 26, 2022
Google News 6 minutes Read
ireland india t20 rain

അയർലൻഡും ഇന്ത്യയും തമ്മിലുള്ള ആദ്യ ടി-20 വൈകുന്നു. ഇടക്കിടെ മഴ പെയ്യുന്നതിനാൽ കളി ആരംഭിക്കാൻ കഴിയാത്ത സാഹചര്യമാണ്. ടോസ് ഇടുന്നതിനു തൊട്ടുമുൻപ് മഴ പെയ്തതിനാൽ ടോസ് 10 മിനിട്ട് വൈകി. ടോസിനു ശേഷം വീണ്ടും മഴ പെയ്തു. കളി ആരംഭിക്കുന്നതിന് 10 മിനിട്ടുമുൻപ് മഴ കുറഞ്ഞു. അല്പ സമയം മാറിനിന്നതിനു ശേഷം വീണ്ടും മഴ പെയ്തു. ഇന്ത്യൻ സമയം 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഇതുവരെ ആരംഭിച്ചിട്ടില്ല. (ireland india t20 rain)

Read Also: അയർലൻഡ് ബാറ്റ് ചെയ്യും; ഉമ്രാൻ മാലിക്കിന് അരങ്ങേറ്റം; സഞ്ജുവിന് ഇടമില്ല

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദ്ദിക് പാണ്ഡ്യ അയർലൻഡിനെ ബാറ്റിംഗിനയച്ചു. ഇരു ടീമുകളിലും ഓരോ താരങ്ങൾ വീതം അരങ്ങേറി. ഇന്ത്യൻ ടീമിനായി ഉമ്രാൻ മാലിക്കും അയർലൻഡിനായി പേസർ കോണർ ഓൽഫർട്ടുമാണ് അരങ്ങേറിയത്. മലയാളി താരം സഞ്ജു സാംസണും ഐപിഎലിൽ മികച്ച പ്രകടനം നടത്തിയ രാഹുൽ ത്രിപാഠിയും ടീമിൽ ഇടം നേടിയില്ല.

ടീമുകൾ:

India: Ruturaj Gaikwad, Ishan Kishan, Deepak Hooda, Suryakumar Yadav, Hardik Pandya, Dinesh Karthik, Axar Patel, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Umran Malik

Ireland: Paul Stirling, Andrew Balbirnie, Gareth Delany, Harry Tector, Lorcan Tucker, George Dockrell, Mark Adair, Andy McBrine, Craig Young, Joshua Little, Conor Olphert

Story Highlights: ireland india t20 rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here