Advertisement

ഒമാനിൽ നിറഞ്ഞൊഴുകിയ വാദിയിൽ കുടുങ്ങിയ കുട്ടികളെ സാഹസികമായി രക്ഷിച്ച് യുവാവ്

June 26, 2022
Google News 2 minutes Read

കനത്ത മഴയെതുടർന്ന് ഒമാനിൽ നിറഞ്ഞൊഴുകിയ വാദിയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച ഒമാനിലെ ബഹ്ല വിലായത്തിലാണ് സംഭവം. അലി ബിൻ നാസ്സറാണ് നിറഞ്ഞൊഴുകിയ വാദിയിൽനിന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ച് കരക്കെത്തിച്ചത്.(Oman man rescues child from floodwaters)

കനത്ത മഴയിൽ വെള്ളം കുത്തിയൊലിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് കുട്ടികൾ കുടുങ്ങി കിടക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെതന്നെ ധൈര്യം സംഭരിച്ച് കുത്തിയൊലിക്കുന്ന വാദിയിൽ ഇറങ്ങി കുട്ടികളെ തോളിലേറ്റി കരക്കെത്തിക്കുകയായിരുന്നു.

Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…

വാദിക്ക് സമീപത്ത്‌നിന്ന് കയറും മറ്റ് സൗകര്യങ്ങളും നൽകി മറ്റുള്ളവരും ഇദ്ദേഹത്തിന് സഹായവുമായി എത്തി. രക്ഷപ്പെടുത്തുന്നതിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലാകുകയും ചെയ്തു. നിരവധിപേരാണ് ഇദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയത്.ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ബത്തിന തുടങ്ങി രാജ്യത്ത് വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസം വേനൽ മഴ പെയ്തതിനാൽ വാദികൾ നിറഞ്ഞൊഴുകുകയാണ്.

വാദികൾക്ക് സമീപം ഇരിക്കുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ നിരീക്ഷണമെന്നും ഇത്തരം സ്ഥലങ്ങളിലേക്ക് ഒറ്റക്ക് വിടരുതെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ നിരവധിപേരാണ് വാദി മുറിച്ച് കടക്കുന്നത്.

Story Highlights: Oman man rescues child from floodwaters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here