Advertisement

‘സിപിഐഎമ്മിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ സിദ്ദിഖ് വരേണ്ട’; മര്യാദയ്ക്ക് എംഎല്‍എയുടെ പണിയെടുത്ത് നടന്നാല്‍ മതിയെന്ന് പി ഗഗാറിന്‍

June 26, 2022
Google News 2 minutes Read

സിപിഐഎമ്മിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ സിദ്ദിഖ് വരേണ്ടെന്നും മര്യാദയ്ക്ക് എംഎല്‍എയുടെ പണിയെടുത്ത് നടന്നാല്‍ മതിയെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലാണ് ഗഗാറിന്‍ ഇക്കാര്യം പറഞ്ഞത്. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഇല്ലാതാക്കാനാണ് സിദ്ദിഖ് ശ്രമിക്കുന്നതെന്നും ഇക്കാര്യം കോണ്‍ഗ്രസുകാര്‍ മനസിലാക്കണമെന്നും ഗഗാറിന്‍ ആവശ്യപ്പെട്ടു.(p gagarin against t siddique)

Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…

എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നാണ് ടി സിദ്ദിഖ് പറഞ്ഞത്. അല്ലെങ്കില്‍ സിദ്ദിഖ് എന്ത് ഞൊട്ട കാണിക്കാനാണ്. കോഴിക്കോട് നിന്ന് സിദ്ദിഖ് ഇവിടെ വന്നിട്ട് എംഎല്‍എയായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പഠിപ്പിക്കാനാണോ നോക്കുന്നത്. ആരാണ് സിദ്ദിഖ് എന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൃത്യമായിട്ട് അറിയാം. മരുഭൂമിയിലെ കഥയെല്ലാം ഞങ്ങള്‍ക്ക് അറിയാം. ആ സിദ്ദിഖ് ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട. മര്യാദയ്ക്ക് എംഎല്‍എയുടെ പണിയെടുത്ത് നടന്നോ.

അതിനെ ഞങ്ങള്‍ പിന്തുണയ്ക്കും. എംഎല്‍എയുടെ പണിയെടുക്കാനും ഇതുവരെ പഠിച്ചിട്ടില്ല. അതും ഞങ്ങള്‍ പഠിപ്പിച്ച് തരാം. ഒരു കൊല്ലം കഴിഞ്ഞിട്ടും ഒരു ചുക്കും ചെയ്തിട്ടില്ല. എന്നിട്ട് ഞങ്ങളെ പഠിപ്പിക്കാന്‍ വരുകയാണ്. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഇല്ലാതാക്കാനാണ് സിദ്ദിഖ് ശ്രമിക്കുന്നത്. ഇത് കോണ്‍ഗ്രസുകാര്‍ മനസിലാക്കിയാല്‍ നല്ലത്.” സിപിഐഎം കൊടി നശിപ്പിക്കുന്നവര്‍ക്കെതിരെയും പി ഗഗാറിന്‍ രംഗത്തെത്തി. സിപിഐഎം കൊടി കീറിയാല്‍ ആ കീറിയവനെ കീറാനും തങ്ങള്‍ക്ക് അറിയാമെന്ന് ഗഗാറിന്‍ പറഞ്ഞു.

Story Highlights: p gagarin against t siddique

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here