സിദ്ദു മൂസെവാലയുടെ അവസാന പാട്ട് യൂട്യൂബ് നീക്കം ചെയ്തു

പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ അവസാന പാട്ട് യൂട്യൂബ് നീക്കം ചെയ്തു. പഞ്ചാബും ഹരിയാനയും തമ്മിലുള്ള ജലത്തർക്കത്തെപ്പറ്റി പറയുന്ന എസ്‌വൈഎൽ എന്ന പാട്ടാണ് യൂട്യൂബ് നീക്കം ചെയ്തത്. സത്‌ലജ്-യമുന ലിങ്ക് കനാൽ എന്നതിൻ്റെ ചുരുക്ക രൂപമാണ് എസ്‌വൈഎൽ. 214 കിലോമീറ്റർ നീണ്ട സത്‌ലജ്-യമുന ലിങ്ക് കനാലുമായി ബന്ധപ്പെട്ട് പഞ്ചാബും ഹരിയാനയും തമ്മിൽ മൂന്ന് ദശാബ്ദങ്ങൾക്ക് മുകളിലായി തുടരുന്ന തർക്കമാണ് പാട്ടിൽ പറയുന്നത്. (Sidhu Moose Wala song SYL YouTube)
മരണത്തിനു മുൻപ് സിദ്ദു മൂസെവാല തന്നെയാണ് പാട്ട് എഴുതി സംവിധാനം ചെയ്തത്. ജൂൺ 23 വെള്ളിയാഴ്ച ഈ പാട്ട് യൂട്യൂബിലെത്തി. എന്നാൽ, ഇപ്പോൾ പാട്ട് നീക്കം ചെയ്തിരിക്കുകയാണ്. സർക്കാർ പരാതിയെത്തുടർന്ന് പാട്ട് നീക്കം ചെയ്തു എന്നാണ് ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ കാണിക്കുന്ന സന്ദേശം. 27 മില്ല്യൺ കാഴ്ചക്കാരും 3.3 മില്ല്യൺ ലൈക്കുകളും വിഡിയോയ്ക്ക് ലഭിച്ചിരുന്നു.

പഞ്ചാബ് പൊലീസ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് മൂസൈവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കവേയായിരുന്നു സംഭവം. മൂസൈവാലയുടെ ശരീരത്തിൽ നിന്ന് 24 വെടിയുണ്ടകൾ കണ്ടെടുത്തു. നെഞ്ചിലും വയറിലുമാണ് കൂടുതലായും വെടിയേറ്റത്.
Read Also: സിദ്ദു മൂസെവാല കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
തിഹാർ ജയിലുള്ള ഗുണ്ട നേതാവ് ലോറൻസ് ബിഷ്‌ണോയി അടക്കം 5 പേരാണ് വധഗൂഢാലോചന നടത്തിയതെന്ന് പൊലീസ് പറയുന്നു. ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ ,സച്ചിൻ ധാപൻ, അൻമോൾ ബിഷ്‌ണോയ്,വിക്രം ബ്രാർ എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ആണെങ്കിൽ പോലും മൂസെവാലയെ കോലാപ്പെടുത്താൻ ലക്ഷ്യം വച്ചാണ് എഎൻ94 റൈഫിൾ ഉപയോഗിച്ചത് എന്നും ബിഷ്‌ണോയ് വെളിപെടുത്തി. കൊലപാതക സ്ഥലത്തുനിന്നും ലഭിച്ച പെട്രോൾ പമ്പ് ബില്ല് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായതെന്ന് പോലീസ് അറിയിച്ചു.
Story Highlights: Sidhu Moose Wala last song SYL removed YouTube
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here