Advertisement

‘ഗുജറാത്ത്‌ കലാപത്തിൽ കൂടുതൽ പേർ മരിക്കാതെ നോക്കിയത് മോദി സർക്കാർ’; രാഹുലിനെ പോലെ മോദിയേയും ചോദ്യം ചെയ്തിരുന്നു: പി.എസ്.ശ്രീധരൻപിള്ള

June 26, 2022
Google News 2 minutes Read

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള. കലാപമുണ്ടായപ്പോൾ അതിനെ അടിച്ചമർത്താനാണ് അന്നത്തെ സർക്കാർ ശ്രമിച്ചത്. എന്നാൽ ചിലർ ഇക്കാര്യത്തിൽ അപവാദ പ്രചാരണങ്ങൾ നടത്തി. രണ്ടാം ഗുജറാത്ത്‌ കലാപത്തിൽ കൂടുതൽ പേർ മരിക്കാതെ നോക്കിയത് മോദി സർക്കാർ എന്നും ഗോവ ഗവർണർ പറഞ്ഞു.(sreedharan pillai about sc verdict in gujarat riots)

Read Also: 100 കിലോയുടെ കേക്കും നാലായിരത്തോളം അതിഥികൾക്ക് ഭക്ഷണവുമായി വളർത്തുനായയുടെ പിറന്നാൾ ആഘോഷം…

കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റിലായവർ ഇതിൻ്റെ പേരിൽ പണം പിരിച്ചെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. 12വർഷം മോദിയെ നികൃഷ്ട ജീവിയായി ചിത്രീകരിച്ചത് ഗുജറാത്ത്‌ കലാപത്തിന്റെ പേരിലാണ്. തീസ്ത സെതല്‍വാവാദ് കോടികളുടെ ക്രമക്കേട് നടത്തിയത് കോടതി പറഞ്ഞിട്ടുണ്ട് എന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ നരേന്ദ്രമോദിയേയും ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം അതിനോട് സഹകരിച്ചിരുന്നുവെന്നും രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശ്രീധരൻപിള്ള പറഞ്ഞു. സത്യം പുറത്തു വരിക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.

Story Highlights: sreedharan pillai about sc verdict in gujarat riots

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here