ആക്ഷൻ ഹീറോ ബിജുവിൽ വില്ലൻ വേഷം ചെയ്ത നടൻ മരിച്ച നിലയിൽ

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത എൻ.ഡി പ്രസാദ് എന്ന നടനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ( action hero biju film villain found dead )
ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
Read Also: മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ 9 പേർ മരിച്ച നിലയിൽ
ആക്ഷൻ ഹീറോ ബിജുവിന് പുറമെ ഇബ, കർമാനി എന്നീ സിനിമകളിലും പ്രസാദ് വേഷമിട്ടിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്ര കഥാപാത്രത്തിലെത്തിയ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് പ്രസാദ് ശ്രദ്ധിക്കപ്പെട്ടത്.
Story Highlights: action hero biju film villain found dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here