ആദ്യമായി പേരക്കുട്ടിയെ കയ്യിലെടുക്കുന്ന മുത്തശ്ശി; കാഴ്‍ച്ചക്കാരുടെ ഹൃദയം കീഴടക്കി ഒരു വിഡിയോ

ജീവിതത്തിലെ ചില നിമിഷങ്ങൾ അത്രമേൽ അമൂല്യമാണ്. ഓർക്കുംതോറും അതിന് മധുരവും വീര്യവും കൂടിക്കൊണ്ടേയിരിക്കും. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ചിരിയിൽ മനസ്സ് നിറയാത്തതായി ആരുണ്ടല്ലേ.. അങ്ങനെയൊരു വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തന്റെ പേരക്കുട്ടിയുടെ കുഞ്ഞിനെ ആദ്യമായി കാണുന്ന മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കീഴടക്കുന്നത്. 90 വയസ്സുള്ള മുത്തശ്ശി തന്റെ പേരക്കുട്ടിയുടെ കുഞ്ഞിനെ ആദ്യമായി കണ്ടപ്പോഴുണ്ടായ പ്രതികരണം വളരെ അമൂല്യമാണ്.
ആളുകളുടെ ഹൃദയം കവർന്ന ഈ വീഡിയോ ഗുഡ്ന്യൂസ് കറസ്പോണ്ടന്റിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കിട്ടിരിക്കുന്നത്. കട്ടിലില്‍ കിടക്കുന്ന മുത്തശ്ശിയ്ക്ക് മറ്റൊരു സ്ത്രീ കുഞ്ഞിനെ കൈമാറുന്നത് വീഡിയോയിൽ കാണാം. അവരുടെ പേരക്കുട്ടിയുടെ കുഞ്ഞാണ് ഇത്. കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ ആശ്ച്ചര്യവും സന്തോഷവും അടക്കിവെക്കാനാകാതെയുള്ള മുത്തശ്ശിയുടെ വീഡിയോയാണ് ഹൃദയങ്ങൾ കീഴടക്കുന്നത്. “അവളുടെ കുഞ്ഞിക്കാലുകൾ നോക്കൂ, കുഞ്ഞിക്കൈകൾ നോക്കൂ, അവളെന്തൊരു കുഞ്ഞാണ്” എന്നും മുത്തശ്ശി പറയ്യുന്നുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്.
പേരക്കുട്ടിയുടെ കുഞ്ഞിനെ ആദ്യമായി കാണുന്ന മുത്തശ്ശി എന്ന കുറിപ്പോടെയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുമെന്നും ആളുകൾ കമന്റുകൾ നൽകി. കുഞ്ഞുങ്ങളുടെ ഇത്തരം വീഡിയോയോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ നേടാറുണ്ട്. വളരെ നാളുകൾക്ക് ശേഷം ഒരു കൊച്ചു പെൺകുട്ടി തന്റെ ഉറ്റസുഹൃത്തിനെ കണ്ടുമുട്ടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഏറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here